Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ്...

ആലപ്പുഴ ലൈവ് 1^ചോരുന്നു നികുതി ^ചോർത്തുന്ന വഴികൾ

text_fields
bookmark_border
ആലപ്പുഴ ലൈവ് 1-ചോരുന്നു നികുതി -ചോർത്തുന്ന വഴികൾ നിത്യ ചെലവുകൾക്ക് പണമില്ല നികുതി ചോരുന്ന വഴികൾ ഞെട്ടിക്കുന്നവ ഭാവിയിൽ കോർപറേഷൻ ആകാൻ സാധ്യതയുള്ള സംസ്ഥാനത്തെ നഗരസഭകളിൽ ആലപ്പുഴക്ക് പ്രഥമ പരിഗണനയാണുള്ളത്. ആര് ഭരിച്ചാലും ഇൗ നഗരസഭയിൽ വിവാദങ്ങൾക്ക് പഞ്ഞമില്ല. ഈ ദുഷ്പേര് എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്ന് അധികാരികൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പലയിടത്തും അയഞ്ഞുകൊടുക്കാൻ നിർബന്ധിതരാവുകയാണ് ഭരണാധികാരികൾ. സംസ്ഥാനത്ത് വരുമാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന നഗരസഭകളിൽ ഒന്നാണ് ആലപ്പുഴ. ഭാവി കോർപറേഷനെ കുത്തഴിഞ്ഞ പുസ്തകമാക്കി മാറ്റിയത് ആരെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. നികുതി ചോരുന്ന വഴികളെക്കുറിച്ച് നടത്തിയ അന്വേഷണം പലതും ഞെട്ടിക്കുന്നതായിരുന്നു. ഉദ്യോഗസ്ഥതലം മുതൽ അഴിച്ചുപണി അനിവാര്യമാണ്. ജനതാൽപര്യങ്ങൾക്ക് അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾ നടക്കണമെങ്കിൽ അത് കൂടിയേ തീരൂ. ഉദ്യോഗസ്ഥരുടെ ദുർഭരണവും അതി​െൻറ ഫലമായ ചുവപ്പുനാടയും ആലപ്പുഴ നഗരസഭയെ വികസനത്തിൽ പിന്നോട്ടടിപ്പിച്ചു. ജനസേവനം ചെയ്യാൻ മിക്കപ്പോഴും മറന്നു. ജനപ്രതിനിധികളാണെന്ന കാര്യം മറന്ന് കൗൺസിലർമാർ തമ്മിലടിക്കുന്നത് പതിവായി. കലഹസഭയായി മാറിയ കൗൺസിലുകൾ ജനങ്ങൾക്കിടയിലെ വിശ്വാസം കെടുത്തി. നികുതി വരുമാനത്തിൽ ഇടിവ് തുടരുന്നു തദ്ദേശീയമായി കണ്ടെത്തുന്ന വരുമാനം മുൻനിർത്തിയായിരിക്കണം ഏതൊരു തദ്ദേശ സ്ഥാപനത്തി​െൻറയും പ്രവർത്തനമികവ് നിശ്ചയിക്കപ്പെടുന്നത്. 2008 മുതൽ ഇൗ അളവുകോൽ മുൻനിർത്തി പരിശോധിച്ചാൽ കാര്യമായ വരുമാനം ആലപ്പുഴ നഗരസഭക്ക് നേടാൻ കഴിഞ്ഞില്ലെന്ന് കാണാം. ഭരണകർത്താക്കൾ ഇവിടെ പാടെ പരാജയപ്പെെട്ടന്നുതന്നെയാണ് ഇതിലൂടെ വ്യക്തമാവുന്നത്. നഗരസഭയിലെ നികുതി വരുമാനത്തിലെ ഇടിവ് വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രധാനമായും കെട്ടിട നികുതി, വസ്തു നികുതി, പരസ്യ നികുതി, തൊഴിൽ നികുതി എന്നിവയാണ് നഗരസഭക്ക് വരുമാന ഇനത്തിൽ ലഭിക്കുന്നത്. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയ ഇടപെടലും കാരണം 2008 മുതൽ നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ നികുതി വരുമാനം പലപ്പോഴും 45 ശതമാനത്തിൽ ഒതുങ്ങി. ഇതിൽനിെന്നാരു ഉയർത്തെഴുന്നേൽപ് നഗരസഭക്ക് അസാധ്യമായിരുന്നു. അഴിമതിയാണ് പലപ്പോഴും ഇവിടെ സംഭവിച്ചത്. വൻകിട കെട്ടിട മുതലാളിമാർക്കും റിസോർട്ടുകൾക്കും ഭീമമായ നികുതി ഇളവ് നൽകി. വരുമാനം കുറഞ്ഞതോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാൻ ബുദ്ധിമുട്ടി. അതി​െൻറ പ്രത്യാഘാതം ഇപ്പോഴും നഗരസഭയെ വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നഗരസഭക്ക് 48.5 ശതമാനം വരുമാനമാണ് നികുതിയിനത്തിൽ നേടാൻ കഴിഞ്ഞത്. നികുതി കുടിശ്ശിക; ഉത്തരവാദികൾ വൻകിടക്കാർ പാവപ്പെട്ടവൻ നികുതി അടച്ചിെല്ലങ്കിൽ നടപടികളുമായി ആവേശം കാണിക്കുന്നവർ വൻകിടക്കാരുടെ കാര്യത്തിൽ മൗനികളാണ്. നികുതി കുടിശ്ശിക വരുത്തിയതിൽ ഏറെയും നഗരത്തിലെ വൻകിട ഹോട്ടൽ ബിസിനസുകാരാണ്. ഹോട്ടൽ വ്യവസായികളായ ഇവരെ തൊടാൻ നഗരസഭക്ക് പലപ്പോഴും ഭയമായിരുന്നു. പ്രമുഖ ഹോട്ടലുകളായ പുന്നമടയിലെ റമദ, റോയൽ പാർക്ക്, അർക്കാഡിയ, ചുങ്കത്തെ പഗോഡ ആൻഡ് ഹവേലി റിസോർട്ട്, ലേക് പാലസ് റിസോർട്ട്, പ്രിൻസ് ഹോട്ടൽ എന്നിവ ലക്ഷങ്ങളുടെ നികുതി കുടിശ്ശികയാണ് നഗരസഭക്ക് വരുത്തിവെച്ചത്. പുതുക്കിയ നികുതി നിരക്ക് പ്രകാരം ഇപ്പോൾ ഓരോ സംരംഭകരിൽനിന്നും ഏകദേശം 65 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് നഗരസഭ റവന്യൂ വിഭാഗം പറയുന്നത്. നികുതി നൽകാതെ അന്തസ്സില്ലാത്ത കച്ചവടം നടത്തിവരുന്നവരെ പിടികൂടാത്ത നടപടി രാഷ്ട്രീയസ്വാധീനം മൂലം മൂടിവെച്ചതാണ് വിഷയം വലുതാകാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story