Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 11:02 AM IST Updated On
date_range 19 Feb 2018 11:02 AM ISTആലപ്പുഴ ലൈവ് ^ചോരുന്നു നികുതി ^ചോർത്തുന്ന വഴികൾ
text_fieldsbookmark_border
ആലപ്പുഴ ലൈവ് -ചോരുന്നു നികുതി -ചോർത്തുന്ന വഴികൾ നടപടി ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നികുതി കുടിശ്ശിക എത്രയും വേഗം പിരിച്ചെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ആലപ്പുഴ നഗരസഭക്ക് കർശന നിർദേശം നൽകി. മുൻകൂർ നോട്ടീസ് നൽകി നടപടി അതിവേഗത്തിലാക്കണമെന്നാണ് നഗരസഭ റവന്യൂ വിഭാഗത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ നികുതി പിരിവ് കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാനും വരുമാനം വർധിപ്പിക്കാനുമാണ് തീരുമാനം. ചുവപ്പുനാട സമ്പ്രദായത്തിന് വിരാമമിട്ട് നടപടി ഊർജിതമാക്കിയതായി റവന്യൂ ഓഫിസർ എസ്. ജയകുമാർ പറഞ്ഞു. നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ ആസ്തികൾ ജപ്തിചെയ്ത് പണം ഈടാക്കും. ഇതിെൻറ ഭാഗമായി ആലപ്പുഴ പഗോഡ റിസോർട്ട് ജപ്തി ചെയ്തെങ്കിലും 63 ലക്ഷം രൂപയുടെ ചെക്ക് നൽകി ഹോട്ടൽ അധികൃതർ നടപടിയിൽനിന്ന് തടിയൂരിയിരുന്നു. എന്നാൽ, ഇവർ നൽകിയത് വണ്ടിച്ചെക്കാണെന്ന് പിന്നീട് തെളിഞ്ഞു. ഇവർക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കുമെന്ന് റവന്യൂ ഓഫിസർ അറിയിച്ചു. നടപടിയിൽനിന്ന് ഒഴിവാകാൻ നിയമസഹായം തേടി പലരും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഇതിലൊന്നും നിയമസാധൂകരണം ഇല്ലെന്നും ഇവർ പുതുക്കിയ നികുതി വ്യവസ്ഥ അനുസരിച്ച് പിഴ ഒടുക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു. 2017-18 സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യം പരിഗണിച്ച് കെട്ടിട നികുതി, തൊഴിൽ നികുതി കലക്ഷനുകൾ ഊർജിതപ്പെടുത്തുന്നതിെൻറ ഭാഗമായി ആലപ്പുഴ നഗരസഭ റവന്യൂ വിഭാഗം ഇൗ മാസത്തെയും മാർച്ചിലെയും എല്ലാ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. കൂടാതെ, ഇൗ മാസം 28ന് മുമ്പ് ഒറ്റത്തവണയായി കെട്ടിട നികുതി കുടിശ്ശിക പിഴയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നടപടി ശക്തമാക്കുന്നതോടെ 30 ശതമാനം അധിക നികുതി വരുമാനം തിരികെ പിടിക്കാൻ കഴിയുമെന്ന് റവന്യൂ ഓഫിസർ പറഞ്ഞു. നികുതിദായകരിൽ ഇതിനെക്കുറിച്ച ബോധവത്കരണം നടത്തും. കൂടാതെ, പ്രത്യേകം അനൗൺസ്മെൻറും നഗരസഭ നടത്തും. 52 വാർഡുകളിൽ പ്രചാരണ പരിപാടികളും നടത്തും. മാർച്ച് 30നകം നടപടി അവസാനിപ്പിക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. നടപടി കൂടുതൽ കർശനമാക്കും -ചെയർമാൻ ആലപ്പുഴ നഗരസഭ ഇപ്പോൾ ആരംഭിച്ച നികുതി കുടിശ്ശിക പിരിവ് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ചെയർമാൻ തോമസ് ജോസഫ്. ആരൊക്കെ വീഴ്ച വരുത്തിയോ അവരിൽനിന്ന് പൂർണമായും കുടിശ്ശിക ഈടാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വലിയവനെന്നോ ചെറിയവനെന്നോ ഭേദം നഗരസഭക്കില്ല. നടപടി സുതാര്യവും ഉത്തരവാദിത്തത്തോടെയും നിറവേറ്റാനാണ് ശ്രമിക്കുന്നത്. തയാറാക്കിയത്: ആർ. ബാലചന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story