Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന കമ്മി യോഗം

സംസ്ഥാന കമ്മി യോഗം

text_fields
bookmark_border
കൊച്ചി: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം ദേശീയ പ്രസിഡൻറ് അർബിൻ സിങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സവിൻ സത്യൻ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം ജില്ല പ്രസിഡൻറ് കെ. എക്സ്.സേവ്യറിന് നൽകി കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. യൂനിയൻ ദേശീയ കോഓഡിനേറ്റർ എസ്.എസ്. പ്രകാശം, മുൻ എം.പി കെ.പി. ധനപാലൻ, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽമുത്തലിബ്, സംസ്ഥാന ഭാരവാഹികളായ കെ.കെ. ജിന്നാസ്, റഷീദ് താനത്ത്, എൽദോസ് പാണപ്പാടൻ, ലജീവ് വിജയൻ.എ.പി കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലപാതകത്തിൽ യോഗം പ്രതിഷേധിച്ചു. പോക്‌സോ: മാധ്യമ സെമിനാര്‍ 22ന് കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം സംബന്ധിച്ച മാധ്യമ സെമിനാര്‍ ഫെബ്രുവരി 22 വ്യാഴാഴ്ച നടക്കും. എറണാകുളം പ്രസ് ക്ലബും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉദ്ഘാടനം ചെയ്യും. പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ് അധ്യക്ഷത വഹിക്കും. സത്യന്‍ കോളങ്ങാട് സംവിധാനം ചെയ്ത അകം, ബ്ലൂമിങ് ബഡ്‌സ് എന്നീ ഷോര്‍ട്ട്ഫിലിമുകളും പ്രദര്‍ശിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story