Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് സമരം നാലാം...

ബസ് സമരം നാലാം ദിവസത്തിലേക്ക്

text_fields
bookmark_border
കൊച്ചി: ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക് നഗരത്തിലെത്തിയവർ വലഞ്ഞു. ഭൂരിഭാഗം ഓഫിസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധിയായിരുന്നതിനാൽ പൊതുവെ ആശ്വാസം നൽകിയ ദിവസമായിരുന്നു ഞായറാഴ്ച. എന്നാൽ, വിവാഹമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പോകേണ്ട ആളുകൾ ബസ് ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടി. കെ.എസ്.ആർ.ടി.സിയെയാണ് ആളുകൾ ആശ്രയിച്ചതിലധികവും. നഗരത്തിൽ കൂടുതൽ ആളുകളും മെട്രോയെ യാത്രക്കായി ആശ്രയിച്ചു. റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയവര്‍ കൂടുതലും ഓട്ടോറിക്ഷകളെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ 50 ശതമാനമാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്തസമര സമിതി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് പിൻവലിക്കുവാനാവശ്യപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ ജനങ്ങളുടെ ദുരിതം വീണ്ടും തുടരും. മെട്രോയും, കെ.എസ്.ആർ.ടി.സിയും സേവനങ്ങളുമായി രംഗത്തുണ്ടെങ്കിലും നഗരത്തിലെ യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പൂർണ പര്യാപ്തമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story