Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:59 AM IST Updated On
date_range 19 Feb 2018 10:59 AM ISTമാവേലിക്കര സേവനസ്പർശം: 82 പരാതിക്ക് പരിഹാരം
text_fieldsbookmark_border
ആലപ്പുഴ: മാവേലിക്കരയിൽ കലക്ടറുടെ 'സേവനസ്പർശം' പരാതിപരിഹാര അദാലത്തിൽ 82 പരാതിക്ക് തീർപ്പായി. തഴക്കര വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് നാട്ടുകാരൻ നൽകിയ പരാതിയിൽ കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കലക്ടർ ടി.വി. അനുപമ മാവേലിക്കര തഹസിൽദാർക്ക് നിർേദശം നൽകി. ശോച്യാവസ്ഥ പരിഹരിക്കാൻ പറ്റാത്തതാണെങ്കിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകാനാണ് നിർദേശം. മാവേലിക്കര കെ.എസ്.ആർ.ടി.സി റീജനൽ വർക്ക്ഷോപ്പിെൻറ മതിൽ ഇടിഞ്ഞുവീഴാറായ നിലയിലാണെന്നും അയൽപുരയിടത്തിലെ താമസക്കാരൻ നൽകിയ പരാതിയിൽ അടിയന്തര നടപടിയെടുക്കണമെന്നും വർക്ക്ഷോപ് മാനേജർക്ക് നിർദേശം നൽകി. തൃപ്പെരുന്തറ പുണ്യംകുളത്തിെൻറ വിസ്തൃതിയും ജലസമ്പത്തും വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം നൽകിയ പരാതിയിൽ വിസ്തൃതി അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും തഹസിൽദാറെ ചുമതലപ്പെടുത്തി. വള്ളികുന്നം കണ്ണഞ്ചാലിൽ പുഞ്ചയിൽ അനധികൃതമായി ചളിയെടുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ സ്‌ക്വാഡ് പരിശോധന നടത്തി കർശന നടപടിയെടുക്കണമെന്ന് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. കുന്നം വാർഡിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് വർഷങ്ങളായിട്ടും വെള്ളം നൽകുന്നതിന് ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ 15 ദിവസത്തിനകം ജലം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ കലക്ടറെ അറിയിച്ചു. പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡ് മുറിക്കേണ്ടിവന്നതിനുള്ള തുക അടക്കുന്നതുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടായതെന്ന് അദ്ദേഹം അറിയിച്ചു. മകെൻറ എൻജിനീയറിങ് പഠനത്തിന് എടുത്ത നാല് ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടവിൽ ഇളവ് കിട്ടണമെന്ന കല്ലുമല സ്വദേശിയുടെ അപേക്ഷ ജില്ല ലീഡ് ബാങ്ക് മാനേജർക്ക് കലക്ടർ കൈമാറി. വായ്പത്തുകയുടെ പകുതി അടച്ചുതീർക്കുന്ന മുറക്ക് എസ്.ബി.ഐയുടെ ഋണ സമാധാന പദ്ധതിയിൽ ഉൾപ്പെടുത്തി ഇളവ് അനുവദിക്കും. വാട്ടർ അതോറിറ്റിയിൽനിന്ന് വന്ന 69,000 രൂപയുടെ ബില്ല് സംബന്ധിച്ച് പ്രായിക്കര സ്വദേശി നൽകിയ പരാതിയിൽ ബില്ലിൽ കൂടുതൽ വ്യക്തത വരുത്തി കുടിശ്ശികയിൽ ഇളവ് നൽകി ഗഡുക്കളായി തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. ജില്ലയിലെ ചില ഓഫിസുകളിൽനിന്ന് എൽ.ഡി ടൈപിസ്റ്റുമാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് റാങ്ക് ഹോൾഡർമാരുടെ പ്രതിനിധികൾ അദാലത്തിൽ പരാതി നൽകി. വീട്, ചികിത്സസഹായം, റേഷൻ കാർഡ്, അയൽക്കാർ തമ്മിെല വസ്തുതർക്കം, വഴി പ്രശ്നം, തോട് കൈയേറ്റം, പരിസര മലിനീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട 241 പരാതി അദാലത്തിൽ ലഭിച്ചു. മാവേലിക്കര ഗവ.ടി.ടി.ഐ ഒാഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ എ.ഡി.എം ഐ. അബ്ദുൽ സലാം, െഡപ്യൂട്ടി കലക്ടർമാരായ മോൻസി പി. അലക്സാണ്ടർ, പി.എസ്. സ്വർണമ്മ, ചെങ്ങന്നൂർ ആർ.ഡി.ഒ വി. ഹരികുമാർ, തഹസിൽദാർമാരായ കൃഷ്ണപിള്ള, പി.എം. രാമചന്ദ്രൻ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story