Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:59 AM IST Updated On
date_range 19 Feb 2018 10:59 AM ISTഇൻഷുറൻസ് കമ്പനി സർക്കാർ സ്കൂളിന് സ്മാർട്ട് ക്ലാസ് മുറി സമ്മാനിച്ചു
text_fieldsbookmark_border
അരൂർ: അരൂർ ഗവ. ഹൈസ്കൂളിന് നാഷനൽ ഇൻഷുറൻസ് കമ്പനി സ്മാർട്ട് ക്ലാസ് മുറി നിർമിച്ചുനൽകി. ശീതീകരിച്ച മുറിയിൽ കമ്പ്യൂട്ടർ, ലൈബ്രറി, ആധുനിക ഇരിപ്പിടങ്ങൾ, അലമാര എന്നിവയാണുള്ളത്. കമ്പനി ജനറൽ മാനേജർ ഗോപി പണിക്കർ സ്മാർട്ട് ക്ലാസ് മുറി സമർപ്പണം നിർവഹിച്ചു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കമ്പനി അധികൃതർ ലാപ്ടോപ്പും പുസ്തകങ്ങളും കൈമാറി. ഡെപ്യൂട്ടി ജനറൽ മാനേജർ സി.എസ്. റാവു, പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, വാർഡ് അംഗം ടി.ബി. ഉണ്ണികൃഷ്ണൻ, കെ.പി. അംബുജാക്ഷൻ, ജയകുമാർ, മിനി എന്നിവർ സംസാരിച്ചു. റോഡിെൻറ ഉയരക്കൂടുതൽ ദുരിതമാകുന്നു അരൂർ: അരൂർ-അരൂക്കുറ്റി റോഡിെൻറ ഉയരക്കൂടുതൽ ഇടറോഡുകളിലെ യാത്രികർക്ക് ദുരിതമാകുന്നു. പുനർനിർമാണം നടത്തിയപ്പോൾ റോഡ് ക്രമാതീതമായി ഉയർന്നതാണ് വാഹനയാത്രക്കാർക്ക് കഷ്ടപ്പാടായത്. ഇടറോഡുകളിൽനിന്ന് അരൂക്കുറ്റി റോഡിലേക്ക് കയറാൻ വളരെ പ്രയാസമാണ്. ഡ്രൈവിങ് വൈദഗ്ധ്യമുണ്ടെങ്കിൽ മാത്രമെ തിരക്കേറിയ റോഡിലേക്ക് കയറാനാകൂ. മെറ്റൽ ചിതറിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവായിട്ടുണ്ട്. ഇല്ലത്തുറോഡിൽനിന്ന് കയറ്റം കയറി റോഡിൽ എത്തിയാൽ മാത്രമേ കിഴക്കുനിന്ന് വളവുതിരിഞ്ഞ് എത്തുന്ന വാഹനങ്ങളെ കാണാൻ കഴിയൂ. ഇത് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇടറോഡുകൾ അരൂക്കുറ്റി റോഡിലെത്തുന്ന ഭാഗം കുറച്ചുകൂടി ഉയർത്തി പ്രശ്നം പരിഹരിക്കാം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉംറ യാത്രയയപ്പും അനുമോദനവും പൂച്ചാക്കൽ: ഉംറ നിർവഹിക്കാൻ പുറപ്പെടുന്ന പാണാവള്ളി ഹിറ മദ്റസ അധ്യാപിക അസ്മ ബീവിക്ക് ഹിറ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഹിറ മദ്റസ ഹാളിൽ നടത്തിയ പരിപാടി മഹല്ല് ഐക്യവേദി രക്ഷാധികാരി കെ.കെ. ശറഫുദ്ദീൻ ഹാജി ഉദ്ഘാടനംചെയ്തു. കമ്മിറ്റി അംഗം എസ്.എ. റഷീദ് മദീനി അധ്യക്ഷത വഹിച്ചു. ഹിക്മ പരീക്ഷയിൽ ഉന്നതവിജയം നേടിയ മദ്റസ വിദ്യാർഥി ഹനാൻ മുസമ്മിലിനെ ആദരിച്ചു. സെക്രട്ടറി വി.എ. നാസിമുദ്ദീൻ, ടി.എ. ബിനാസ്, ഹസൻ കണ്ണേഴത്, സി.എ. കുഞ്ഞുമൊയ്തീൻ, റഹ്മത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story