Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിഭ്രാന്തി പരത്തി...

പരിഭ്രാന്തി പരത്തി വീണ്ടും കറുത്ത സ്​റ്റിക്കർ

text_fields
bookmark_border
അരൂർ: കുറച്ചു ദിവസത്തെ ഇടവേളക്കുശേഷം ജനൽച്ചില്ലുകളിൽ വീണ്ടും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ഒപ്പം െപാലീസിനു തലവേദനയുമായിരിക്കുകയാണ്. അരൂർ വില്ലേജ് ഒാഫിസിനു പടിഞ്ഞാറു ഭാഗത്തുള്ള പാലത്തറ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് കറുത്ത സ്റ്റിക്കർ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ബാത്ത് റൂമി​െൻറ ചില്ലുകളിൽ അകത്തുനിന്നും ഒട്ടിച്ച നിലയിലുള്ള മൂന്നു സ്റ്റിക്കറുകളാണ് കഴിഞ്ഞ ദിവസം രാവിലെ ശ്രദ്ധയിൽപ്പെട്ടത്. അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉത്സവത്തിരക്കിനിടെ മാലമോഷണം: തമിഴ്നാട് സ്വദേശിനി പിടിയിൽ ചാരുംമൂട്: ഉത്സവത്തിരക്കിനിടയിൽ വീട്ടമ്മയുടെ മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചു കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സിങ്കനല്ലൂർ മാരിയമ്മൻ തെരുവിൽ ഡോർ നമ്പർ പത്തിൽ മല്ലിക (21) നെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. എരുമക്കുഴി മംഗളാകുറ്റിയിൽ നാരായണ​െൻറ ഭാര്യ കൗസല്യയുടെ കഴുത്തിൽ കിടന്ന മാലയാണ് അപഹരിച്ചത്‌. കഴിഞ്ഞ ദിവസം നൂറനാട് മറ്റപ്പള്ളി കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയിലാണ് സംഭവം. രാത്രി പത്തോടെ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ തൊഴുതുനിന്ന കൗസല്യയുടെ മാല സമീപത്തുനിന്ന മല്ലിക വിദഗ്ദമായി കൈവശപ്പെടുത്തുകയായിരുന്നു. തൊഴുതു മാറിയ കൗസല്യ കഴുത്തിൽ ശ്രദ്ധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ മല്ലിക പിടിയിലാവുകയായിരുന്നു. ഇവരുടെ പക്കൽനിന്നും മാല കണ്ടെടുത്തു. നിരവധി മോഷണക്കേസുകളിലെ പ്രധാന കണ്ണിയാണ് മല്ലികയെന്നും ഇവർക്കെതിരെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുെണ്ടന്നും നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ വി.ബിജു പറഞ്ഞു. സബ് ഇൻസ്പെക്ടർ എം. ശ്രീധരൻ, അഡീഷനൽ സബ് ഇൻസ്പെക്ടർ പൊന്നപ്പൻ, പൊലീസ് ഓഫിസർമാരായ പ്രസന്നകുമാർ, രജനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story