Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:56 AM IST Updated On
date_range 19 Feb 2018 10:56 AM ISTദമ്പതികളുടെ വേർപാട് മഹാദേവികാടിന് നൊമ്പരമായി
text_fieldsbookmark_border
ഹരിപ്പാട്: ഇരവിപേരൂർ പൊയ്കയിൽ ശ്രീകുമാര ഗുരു ജയന്തിയോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് ദുരന്തത്തിൽ ദമ്പതികൾ മരിച്ചത് മഹാദേവികാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. മാധവൻചിറ കിഴക്കതിൽ ഗുരുദാസ്(45), ഭാര്യ ആശ (35) എന്നിവരുടെ വേർപാടാണ് നാടിെൻറ നൊമ്പരമായത്. തിങ്കളാഴ്ച മൃതദേഹം നാട്ടിൽ കൊണ്ടുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. വെടിക്കെട്ട് ഇടപാടുമായി ബന്ധപ്പെട്ട കരാറുകാരനായ സുനിലിെൻറ സഹോദരിയാണ് ആശ. കുടുംബക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇരുവരും. അഞ്ചാംക്ലാസിൽ പഠിക്കുന്ന മകൾ അമൃതയും മൂന്നാംക്ലാസ് വിദ്യാർഥിയായ അഖിലും മാതാപിതാക്കളുടെ വരവും കാത്തിരിക്കുേമ്പാഴാണ് നാടിനെ ഞെട്ടിച്ച ദുരന്തം അറിയുന്നത്. കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങുകയാണ്. നാട്ടിൽ അറിയപ്പെടുന്ന വെൽഡിങ് ജോലിക്കാരനാണ് ഗുരുദാസ്. വലിയകുളങ്ങര അശ്വതി മഹോത്സവവുമായി ബന്ധപ്പെട്ട് വടക്കേക്കര ഒന്നാം നമ്പർ കെട്ടുകുതിരയുടെ ടവർ അറ്റകുറ്റപ്പണിയാണ് ഗുരുദാസ് അവസാനം ചെയ്തത്. കെട്ടിടനികുതി അടക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കും ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തെ കെട്ടിടനികുതി അടക്കാത്ത കെട്ടിട ഉടമകൾക്കെതിരെ റവന്യൂ റിക്കവറി, ജപ്തി, പ്രോസിക്യൂഷൻ തുടങ്ങിയ നിയമ നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട ഉടമകൾ മൊബൈൽ നമ്പറുകൾ പഞ്ചായത്തിെൻറ സഞ്ചയ സോഫ്റ്റ്വെയറുമായി അടുത്ത മാസം പത്തിനകം ബന്ധിപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. പരിപാടികൾ ഇന്ന് അരൂക്കുറ്റി പാദുവാപുരം പള്ളി: വി. അന്തോണീസിെൻറ തിരുനാൾ, പരേതരായ വൈദികർക്കും പ്രസുദേന്തിമാർക്കുമായി കുർബാന- രാവിലെ 7.00, ദിവ്യബലി, നൊവേന-വൈകു. 5.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story