Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപായിപ്ര കവല...

പായിപ്ര കവല -ചെറുവട്ടൂർ- ഇരമല്ലൂർ റോഡ് തകർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: പായിപ്ര കവല -ചെറുവട്ടൂർ- ഇരമല്ലൂർ റോഡ് തകർന്ന് സഞ്ചാരം സാധ്യമല്ലാതായി. റോഡിലെ വൻ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. റോഡ് തകർന്ന് വലിയ കുഴികളായി കിടക്കാൻ തു‌ടങ്ങിയിട്ട് മൂന്നമാസത്തോളമായി. അഞ്ചിടത്താണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. നിരവധി പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും പി.ഡബ്ല്യൂ.ഡി അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആരോപണം. പത്ത് കിലോമീറ്റർ ദൂരമുള്ള പായിപ്ര കവല- ചെറുവട്ടൂർ-ഇരമല്ലൂർ റോഡി​െൻറ നാല് കിലോമീറ്റർ ദൂരം മൂവാറ്റപുഴ പി.ഡബ്ല്യൂ.ഡി അധികൃതരുടെ അധികാര പരിധിയിലുള്ളതാണ്. ഇൗ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തിട്ട് അഞ്ച് വർഷത്തിലധികമായി. റോഡ് നിർമാണത്തിനായി കോൺട്രാക്റ്റ് എടുത്തയാൾ ടാറിങ് ജോലികൾ പൂർത്തീകരിെച്ചങ്കിലും വശങ്ങളുടെ നിർമാണവും കാന നിർമാണവും പൂർത്തിയാക്കിയില്ല. ഇതിനെതിരെ നാട്ടുകാർ പരാതി ഉയർത്തിയിരുന്നെങ്കിലും ആരും ഗൗരവമായി എടുത്തില്ല. ഇതോടെ റോഡ് പല ഭാഗങ്ങളിലും പൊട്ടിപ്പൊളിയാൻ തുടങ്ങി. യാത്ര ദുസ്സഹമായി ജനങ്ങൾ പ്രതിഷേധവുമായി എത്തുമ്പോൾ പേരിന് അറ്റകുറ്റപ്പണി നടത്തും. ഇപ്പോൾ റോഡി​െൻറ നിരവധി ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് യാത്ര ദുഷ്കരമായി. പായിപ്ര കവല, ഇലാഹിയ കോളജ് ജങ്ഷൻ, മാവിൻചുവട്, എസ്റ്റേറ്റ് പടി, കിണറുപടി എന്നീ അഞ്ചിടങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. യാത്രക്കാർ അടുത്ത് വന്നശേഷമായിരിക്കും കുഴികൾ കാണുക. ഉടൻ ബ്രേക്ക് ചെയ്ത് വെട്ടിക്കുന്നതോടെ വാഹനം മറിയുകയാണ് പതിവ്. അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം സന്ധ്യയോടെ എസ്റ്റേറ്റ് പടി ഭാഗത്ത് റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാത്രചെയ്ത് വന്നിരുന്ന കുടുംബം കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റിരുന്നു. അടിയന്തരമായി അഞ്ച് സ്ഥലങ്ങളിലെ കുഴികൾ അടക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story