Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTഅരുവൂർക്കുറ്റി കോളനിയിൽ ആരോഗ്യ സർവേ; സ്ത്രീകളിൽ രക്തസമ്മർദം ഏറിയതായി കണ്ടെത്തൽ
text_fieldsbookmark_border
ആലപ്പുഴ: പത്തിയൂർ അരുവൂർക്കുറ്റി പട്ടികവർഗ കോളനിയിലെ ആരോഗ്യ വിശേഷം തിരക്കി ഡോക്ടർമാർ എത്തി. ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പിെൻറ നേതൃത്വത്തിൽ ആറുപേരടങ്ങിയ സംഘമാണ് കോളനിയിലെ 14 വീടുകളിലുമെത്തിയത്. രോഗപ്രതിരോധവും പരിസര ശുചിത്വവും സംബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസ്, പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിെൻറ ഭാഗമായാണിത്. ശരീര ഭാരവും ഉയരവും അളന്ന് ഉയരത്തിനനുസരിച്ചുള്ള തൂക്കമാണോ എല്ലാവർക്കും ഉള്ളതെന്ന് സംഘം വിലയിരുത്തി. പുരുഷന്മാരിൽ ഭൂരിപക്ഷം പേരും സ്വന്തം ഉയരം എത്രയുണ്ടെന്ന് അറിയാത്തവരായിരുന്നു. പ്രസവകാലത്ത് മാത്രം ശരീര ഭാരം നോക്കിയിട്ടുള്ള സ്ത്രീകൾക്ക് ഉയരത്തിെൻറ അളവ് പുതുമനിറഞ്ഞ അറിവായി. പലരുടെയും രക്തസമ്മർദം ഉയർന്നുനിൽക്കുന്നതായി പരിശോധനയിൽ കണ്ടത്തി. ആരോഗ്യനിലയിൽ ആശങ്ക ബോധ്യപ്പെട്ടവരെ കൂടുതൽ പരിശോധനക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. വീടുകളിലെ കുടിവെള്ളം, മാലിന്യ നിർമാർജന സംവിധാനങ്ങൾ, തൊഴിൽ, ജീവിത ശൈലി, ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളും ഡോ. സജ്ല അബ്്ദുല്ല, ഡോ. കെ.എസ്. സാന്ദ്ര, ഡോ. ടി.കെ. ശിൽപ, ഡോ. റസിയ റിയാസ് എന്നിവരടങ്ങിയ സംഘം ആരാഞ്ഞു. പത്തിയൂർ പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷൻ ജി. പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉൗരുമൂപ്പൻ കെ. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രഫ. ഡോ. രേഖ റെയ്ച്ചൽ ഫിലിപ് ക്ലാസെടുത്തു. അസി. ഇൻഫർമേഷൻ ഓഫിസർ കെ.ബി. ശ്രീകല, ൈട്രബൽ എക്സ്െറ്റൻഷൻ ഓഫിസർ ആർ. അനൂപ് എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബിെൻറ അവാർഡ് ഡോ. എസ്. ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി സെൻട്രലിെൻറ 2017-18 വർഷത്തെ വൊക്കേഷനൽ എക്സലൻസ് അവാർഡിന് എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ് ഡയറക്ടറും ദേവികുളം മുൻ സബ്കലക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അർഹനായി. ദേവികുളം സബ് കലക്ടറായിരിേക്ക ജനസേവനവും രാജ്യതാൽപര്യവും മുൻനിർത്തി ധീരമായ നടപടികളിലൂടെ കർമശേഷി തെളിയിച്ചതിനാണ് അവാർഡ്. ഞായറാഴ്ച വൈകീട്ട് ഏഴിന് ആലപ്പുഴ റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് അവാർഡ് കൈമാറും. പ്രസിഡൻറ് സി. ജയകുമാർ അധ്യക്ഷത വഹിക്കും. റോട്ടറി ക്ലബ് അസി. ഗവർണർ എസ്. മുരുകൻ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story