Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി...

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
പെരുമ്പാവൂർ: ജലവിതരണ വിഭാഗത്തി​െൻറ കുഴൽ പൊട്ടി കുടിവെള്ളം പാഴാകുന്നു. പെരുമ്പാവൂർ ആലുവ റോഡിൽ പാലക്കാട്ടുതാഴം പാലം തോടിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന കുഴൽ പൊട്ടിയാണ് വെള്ളം ഒഴുകുന്നത്. പെരുമ്പാവൂരിലെ ശുദ്ധജല വിതരണ ടാങ്കിൽനിന്ന് വെങ്ങോല പഞ്ചായത്ത് പരിധിയിൽ കുടിവെള്ളമെത്തിക്കുന്നതാണ് കുഴൽ. ദിവസവും ലക്ഷം ലിറ്റർ ജലം പാഴാകുന്നുണ്ട്. കുഴലി​െൻറ മൂന്ന് സ്ഥലങ്ങളിൽ ചോർച്ചയുണ്ട്. തോടി​െൻറ നടുഭാഗത്തുള്ള ചോർച്ചയാണ് രൂക്ഷം. ഈ കുഴലിനോട് ചേർന്ന് വാഴക്കുളം പഞ്ചായത്തിലേക്ക് വെള്ളമെത്തിച്ചിരുന്ന കുഴലിന് ചോർച്ചയുണ്ടായിരുന്നത് പരാതി ഉയർന്നതിനെ തുടർന്ന് അടുത്ത കാലത്താണ് പരിഹരിച്ചത്. കാലഹരണപ്പെട്ട കുഴലുകളാണ് ഈ ഭാഗങ്ങളിലുള്ളത്. പല ഭാഗത്തും തുരുമ്പെടുത്ത് നശിച്ച സ്ഥിതിയാണ്. പലപ്പോഴും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. എന്നാൽ, ഇരുമ്പുകുഴലായതിനാൽ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. തോടിന് കുറുകെ സ്ഥിതി ചെയ്യുന്നതിനാൽ ഇതി​െൻറ അറ്റകുറ്റ പ്പണിക്ക് വിദഗ്ധരെ കിട്ടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. 50 അടി താഴ്ചയുള്ള, വെള്ളം നിറഞ്ഞ തോടിന് മുകളിലാണ് കുഴൽ. പൈപ്പുകൾ മൊത്തം മാറ്റണമെന്ന വാട്ടർ അതോറിറ്റി പെരുമ്പാവൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ആവശ്യം മേലധികാരികളുടെ പരിഗണനയിലാണ്. ഇതിന് കാലതാമസം ഉണ്ടാകുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് അറിയിച്ചു. കടുത്ത വേനലായതോടെ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണം അവതാളത്തിലാണ്. അതിനിടെയാണ് കണക്കില്ലാതെ വെള്ളം പാഴാകുന്നത്. വാഹന പ്രചാരണ ജാഥ പെരുമ്പാവൂർ: ന്യൂഡൽഹിയിൽ നടക്കുന്ന എസ്.ഐ.ഒ ദേശീയ സമ്മേളനത്തി​െൻറ പ്രചാരണാർഥം എസ്.ഐ.ഒ പെരുമ്പാവൂർ, വാഴക്കുളം ഏരിയകളുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം എം.എ. മൂസ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ക്യാപ്റ്റൻ പി.എം. നൗഫൽ, ഇ.ബി. നസീർ, അനസ് അലി, മുഹമ്മദ് സഹൽ, സാഹിദ് അല്ലപ്ര, അമൽ നാസിക് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ല സെക്രട്ടറി ഇസ്ഹാബ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി മുഹമ്മദ്കുഞ്ഞ് സമാപനം നടത്തി. ഏരിയ സമിതി അംഗങ്ങളായ സഫീർ, ജാബിർ, വസീം, അജ്മൽ, അമർ വല്ലം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story