Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTഅക്കാദമിക് മാസ്റ്റർ പ്ലാൻ: മണ്ഡലംതല പ്രകാശനം
text_fieldsbookmark_border
കോതമംഗലം: അക്കാദമിക് മാസ്റ്റർ പ്ലാൻ കോതമംഗലം നിയോജക മണ്ഡലംതല പ്രകാശനം ചെറുവട്ടൂർ സ്കൂളിൽ നടന്നു. ആൻറണി ജോൺ എം.എൽ.എ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്്ട്ര നിലവാരത്തിലേയ്ക്കുയർത്തുന്ന മികവിെൻറ കേന്ദ്രം ഹൈ -ടെക് കലാലയ പദ്ധതി വഴി 5.4 കോടി അനുവദിച്ച എം.എൽ.എക്ക് പൗരസ്വീകരണവും നൽകി. വാർഡ് മെംബർ എം.കെ. സുരേഷ് കുതിപ്പ് എന്ന പേരിലുള്ള അക്കാദമിക് മാസ്്റ്റർ പ്ലാൻ ഏറ്റുവാങ്ങി. ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പ്രമുഖ വ്യക്തികളെ ആദരിക്കലും എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് മെംബർ കെ.എം. പരീത് അധ്യക്ഷത വഹിച്ചു. സ്കൂൾ വാർഷിക സമ്മേളനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. വികസന നിധി സമ്മാന കൂപ്പൺ നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു ജയകുമാറും സമ്മാനദാനം നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ആർ. വിനയനും നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് സലാം കാവാട്ട്, പ്രിൻസിപ്പൽ പി.എം. റഷീദ, സഹീർ കോട്ടപറമ്പിൽ, താഹിറ സുധീർ, മൃദുല ജനാർദനൻ, എം.ഐ. നാസർ, പി.എസ്. ഗോപകുമാർ, പ്രിൻസി കുര്യാക്കോസ്, മുൻ ജില്ലാപഞ്ചായത്തംഗം അസീസ് റാവുത്തർ, ബി.പി.ഒ എസ്.എം. അലിയാർ, ഹെഡ്മാസ്്റ്റർ പി. ഗോപാലൻ, എ.സി. സത്യൻ, കെ.എം. ബാവു, കെ.എ. കുഞ്ഞുമുഹമ്മദ്, മനോജ് കാനാട്ട്, മീരാൻ ചാത്തനാട്ട്, എം.കെ. സത്താർ, കെ.ആർ. അജയൻ, പ്രഫ. ഷാജി ജമാൽ, പ്രഫ. രഞ്ജൻ എബ്രഹാം, സുമംഗലാദേവി, എ.എൻ. ഉണ്ണികൃഷ്ണൻ, കെ.എം. ആസാദ്, പി.എ. സുബൈർ, പി.എസ്. ബഷീർ, കെ.ജി. ശശി, ഗീത ശ്രീധരൻ, യൂസഫ് കാട്ടാംകുഴി, സൈനുദ്ദീൻ സ്രാമ്പിയ്ക്കൽ, ടി. പ്രതാപ് കുമാർ, പി.ബി. ജലാലുദ്ദീൻ, സി.എ. മുഹമ്മദ്എന്നിവർ സംസാരിച്ചു. മാസ്്റ്റർ പ്ലാൻ പ്രകാശനം കോതമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാരപ്പെട്ടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹനൻ പ്രകാശനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.ആർ. വിജയകുമാരി, ഹെഡ്മിസ്ട്രസ് എസ്. മിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സവിത ശ്രീകാന്ത്, പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. ബാബു, ആർ. ജയശ്രീ, വിശാഖ് എസ്.നായർ എന്നിവർ സംസാരിച്ചു. പുതുപ്പടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തയാറാക്കിയ മാസ്്റ്റർ പ്ലാൻ പി.ടി.എ പ്രസിഡൻറ് എം.എം. സീതി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. മിനി അധ്യക്ഷത വഹിച്ചു. മാനേജർ പ്രസാദ് പി. വർഗീസ്, ഹെഡ്മിസ്ട്രസ് ജിഷ കെ. ഈപ്പൻ, സുഷമ രാജൻ,സ്്റ്റാഫ് സെക്രട്ടറി ആലീസ് എം. ജോർജ്, പി.എ. സൗമി എന്നിവർ സംസാരിച്ചു. പാലമറ്റം ഗവ. എൽ.പി.സ്കൂളിലെ മാസ്റ്റർ പ്ലാൻ പ്രകാശനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. നിഷ ദിലീപ് അധ്യക്ഷത വഹിച്ചു. വി.വി. സുജാത, എ.ജി. രജനി, ഷൈനി പോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story