Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTഅംഗത്വ വിതരണവും കുടുംബയോഗവും
text_fieldsbookmark_border
ആലുവ: കേരള സ്ക്രാപ് വര്‍ക്കേഴ്സ് യൂനിയന്‍ (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗത്വ കാര്‍ഡ് വിതരണവും കുടുംബയോഗവും കുട്ടമശേരി വായനശാല ഹാളില്‍ നടന്നു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഇ. ബാവകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കേരള സ്ക്രാപ് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല പ്രസിഡൻറ് ബദറുദ്ദീന്‍ വെളിയത്തുനാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സഅദ് എടയാര്‍ സ്വാഗതം പറഞ്ഞു. അംഗങ്ങൾക്ക് കാര്‍ഡ് വിതരണം എഫ്.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം എം. കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ഒാള്‍ കേരള ഓട്ടോമൊബൈല്‍ ഡ്രൈവേഴ്സ് ആൻഡ് വര്‍ക്കേഴ്സ് യൂനിയന്‍ സംസ്‌ഥാന സെക്രട്ടറി എം.എച്ച്. മുഹമ്മദ്, െടയ്ലറിങ് ആൻഡ് ഗാര്‍മെൻറ്സ് ജില്ല പ്രസിഡൻറ് അബ്‌ദുസ്സലാം, എഫ്.ഐ.ടി.യു ജില്ല ട്രഷറര്‍ കരീം നൊച്ചിമ, വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ മണ്ഡലം സെക്രട്ടറി റഹീം കുന്നത്ത്, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് നജീബ് പെരിങ്ങാട്ട്, അബ്‌ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് സലാം കുട്ടമശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story