Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോദി സർക്കാർ ജനജീവിതം...

മോദി സർക്കാർ ജനജീവിതം ദുരിതമാക്കുന്നു ^ടി.പി. പീതാംബരൻ

text_fields
bookmark_border
മോദി സർക്കാർ ജനജീവിതം ദുരിതമാക്കുന്നു -ടി.പി. പീതാംബരൻ കൊച്ചി: ഓരോ ദിവസം കഴിയുന്തോറും മോദി സർക്കാർ ജനജീവിതം ദുരിതപൂർണമാക്കി മാറ്റുകയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ. എൻ.വൈ.സിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനക്കെതിരെ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ പെട്രോൾ വില 40 രൂപയാക്കുമെന്ന വാഗ്ദാനമാണ് ബി.ജെ.പി നൽകിയിരുന്നത്. എന്നാൽ, ഇന്ന് അര ലിറ്ററിന് 40 രൂപയിലേക്ക് എത്തുന്ന സാഹചര്യമാണ്. ഇന്ധനവില വർധന സകല മേഖലകളെയും ബാധിക്കുകയാണ്. ഗതാഗതസംവിധാനത്തെ ബാധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുകയാണ്. ഇത്തരം വിഷ‍യങ്ങളിൽ തീരുമാനമെടുക്കുന്നതിന് പകരം അവർക്കെതിരെ സംസാരിക്കുന്നവരെ വകവരുത്തുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതീകാത്മകമായി മോദിയെ ഉന്തുവണ്ടിയിലിരുത്തി തള്ളിക്കൊണ്ടുള്ള എൻ.വൈ.സിയുടെ പ്രകടനം ഹൈകോടതി ലാലൻ ടവറിന് സമീപത്തുനിന്ന് ആരംഭിച്ച് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സമാപിച്ചു. എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്ദിരാട് അധ്യക്ഷത വഹിച്ചു. എൻ.വൈ.സി ജില്ല പ്രസിഡൻറ് ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻറ് അഫ്സൽ കുഞ്ഞുമോൻ, പി.എ. സമദ്, സെക്രട്ടറി ഷാജി ആലത്തിയൂർ, സലീം ബംഗ്ലാവിൽ, ജയൻ പുത്തൻപുരക്കൽ, വി.ജി. രവീന്ദ്രൻ, മുരളി പുത്തൻവേലി, കബീർ, സിദ്ധു, അജീഷ് ജിമ്മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story