Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTകേന്ദ്രസർക്കാറിൽ പിന്നാക്ക ക്ഷേമവകുപ്പ് സ്ഥാപിക്കണം ^കെ.ആർ.എൽ.സി.സി
text_fieldsbookmark_border
കേന്ദ്രസർക്കാറിൽ പിന്നാക്ക ക്ഷേമവകുപ്പ് സ്ഥാപിക്കണം -കെ.ആർ.എൽ.സി.സി കൊച്ചി: പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസർക്കാറിൽ പിന്നാക്ക ക്ഷേമവകുപ്പ് സ്ഥാപിക്കണമെന്ന് കെ.ആർ.എൽ.സി.സി സംഘടിപ്പിച്ച സംവരണ പഠനസെമിനാർ ആവശ്യപ്പെട്ടു. പുതിയതായി രൂപവത്കരിക്കപ്പെടുന്ന കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിൽ രണ്ടും മൂന്നും തട്ടുകളിലെ നിയമനങ്ങൾ സംവരണതത്ത്വം പാലിക്കാത്തതും സംവരണവിഭാഗങ്ങളോട് അനീതി പുലർത്തുന്നതുമാണ്. അപാകത പരിഹരിച്ചുമാത്രമേ പുതിയ സംവിധാനം നടപ്പാക്കാവൂ. സർക്കാർ ഇതുമായി മുന്നോട്ടുപോയാൽ ഇതര പിന്നാക്കസമുദായ സംഘടനകളുമായി ഒന്നുചേർന്ന് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള സംവരണവ്യവസ്ഥ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. പിന്നാക്കവികസനകോർപറേഷനും ധനകാര്യകമീഷനും വിവാഹ ഭവനവായ്പകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്നും േയാഗം ആവശ്യപ്പെട്ടു. ആശിർഭവനിൽ നടന്ന ഏകദിന സംവരണപഠനശിബിരം കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നാക്ക സമുദായകമീഷൻ അംഗം അഡ്വ. വി.എ. ജെറോം, കെ.ആർ.എൽ.സി.സി സെക്രട്ടറി ആൻറണി ആൽബർട്ട്, പ്രഫ. എബ്രഹാം അറക്കൽ എന്നിവർ സംസാരിച്ചു. സംവരണം സാമൂഹികനീതിക്ക്, സംവരണത്തിെൻറ ഭാവി എന്നീ വിഷയങ്ങളിൽ യഥാക്രമം പിന്നാക്ക വിഭാഗവികസനവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി എന്നിവർ ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story