Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതി വീട്ടിൽ...

യുവതി വീട്ടിൽ കുത്തേറ്റ്​ മരിച്ച നിലയിൽ; ഭർതൃസഹോദരൻ പിടിയിൽ

text_fields
bookmark_border
കുട്ടനാട്: യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃസഹോദരൻ പരിക്കേറ്റ നിലയിൽ പൊലീസിൽ കീഴടങ്ങി. കൈനകരി പഞ്ചായത്ത് ആറാം വാർഡ് വെള്ളാമത്ര ജെട്ടിക്ക് സമീപം താമരശ്ശേരി വീട്ടിൽ ബിജുവി​െൻറ ഭാര്യ റോസിയാണ് (30) മരിച്ചത്. ബിജുവി​െൻറ ജ്യേഷ്ഠൻ ഭിന്നശേഷിക്കാരനായ ബോണിയാണ് (45) പൊലീസിൽ കീഴടങ്ങിയത്. ഇരുകൈയിലും മുറിവേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ബിജുവും കുടുംബവും ബോണിയും ഒരുവീട്ടിലാണ് താമസം. സംഭവസമയത്ത് റോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽപക്കത്തും ആരുമുണ്ടായിരുന്നില്ല. ഭർത്താവ് ബിജു ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂത്തകുട്ടി റോസിയുടെ കുടുംബവീട്ടിലും ഇളയത് അംഗൻവാടിയിലുമായിരുന്നു. കുട്ടിയെ വിളിക്കാൻ റോസി അംഗൻവാടിയിൽ എത്താതിരുന്നതിനെത്തുടർന്ന്് ഉച്ചക്ക് 12ഒാടെ അധ്യാപിക കുട്ടിയുമായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേസമയം, റോസിയെ ആക്രമിച്ച ബോണി മുറിവേറ്റ കൈകളുമായി നെടുമുടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വീട്ടിെല കറിക്കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ കുടുംബത്തിൽ സ്വത്തുതർക്കവും സാമ്പത്തിക പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഇതായിരിക്കാം പ്രതി പ്രകോപിതനാകാനുള്ള കാരണമെന്ന് അമ്പലപ്പുഴ സി.ഐ ബിജു വി. നായർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story