Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെടിയുണ്ട കാണാതായ...

വെടിയുണ്ട കാണാതായ സംഭവം: ​​ക്രൈംബ്രാഞ്ച്​ അന്വേഷണ ആവശ്യം ഹൈകോടതി തള്ളി

text_fields
bookmark_border
കൊച്ചി: വെടിയുണ്ടകളുടെ ദുരുപയോഗമുള്‍പ്പെടെ സംസ്ഥാന റൈഫിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. സി.ബി.െഎ അന്വേഷണം പൂർത്തിയാക്കി കുറ്റകൃത്യം നിലനിൽക്കുന്നതല്ലെന്ന അന്തിമ റിപ്പോർട്ട് സമർപ്പിച്ചതാണെന്നും തൃപ്തികരമായ അന്വേഷണമാണ് നടന്നതെന്ന് വ്യക്തമാകുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കുറ്റകൃത്യം ഇല്ലെന്ന് വരുത്തിത്തീർക്കാൻ മൊഴിമാറ്റാൻ സി.ബി.െഎ ഉദ്യോഗസ്ഥൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നും കേസ് അട്ടിമറിെച്ചന്നും ആരോപിച്ച് തൃശൂർ സ്വദേശി ഡേവിഡ് ജോണാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത്. വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ല റൈഫിള്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിൽ 2016 ജനുവരിയില്‍ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, പരാതിക്കാരൻ മൊഴി മാറ്റിയതിനെത്തുടർന്ന് കുറ്റകൃത്യം നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ആലപ്പുഴ, കോട്ടയം വെസ്റ്റ്, പാലക്കാട് ടൗണ്‍ നോര്‍ത്ത്്, പാലക്കാട് കസബ സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് പിന്നീട് സി.ബി.െഎ അന്വേഷിച്ചത്. പരാതിക്കാരനെ ചോദ്യം ചെയ്തപ്പോൾ മൊഴി മാറ്റാൻ സി.ബി.െഎ ഉദ്യോഗസ്ഥനിൽനിന്ന് സമ്മർദമുണ്ടായെന്ന് ൈക്രംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ പറയുന്നു. എന്നാൽ, കേസ് സി.ബി.ഐ വിശദമായി അന്വേഷിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. വെടിയുണ്ട കാണാതായെന്ന് പരാതിക്കാരന്‍ ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് അത് തിരുത്തി. കോടതിയുടെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.െഎയെ അവിശ്വസിക്കേണ്ട ആവശ്യമില്ല. പരാതിക്കാരന്‍ അറിയിെച്ചന്നാരോപിച്ച് ഹരജിക്കാരന് കോടതിയെ സമീപിക്കാനാവില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരാതിക്കാരനാണ് ഹരജിയുമായി വരേണ്ടതെന്നും കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story