Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറയെഴുന്നള്ളിപ്പിന്...

പറയെഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു; ഒന്നാം പാപ്പാന് പരിക്ക്​

text_fields
bookmark_border
അമ്പലപ്പുഴ: തോട്ടപ്പള്ളി-പല്ലന റൂട്ടിലെ കുടുംബി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പറയെടുപ്പിനിടെ സ്പിൽവേ പാലത്തിന് വടക്കുഭാഗത്ത് കിഴക്കേ റൂട്ടിലെ റോഡിലൂടെ വിവിധ വീടുകളിൽനിന്ന് പറയെടുത്ത് നീങ്ങുന്നതിനിടെ തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിന് മുന്നിലെത്തിയപ്പോഴാണ് ഹരിപ്പാടുനിന്നും കൊണ്ടുവന്ന പാർഥൻ എന്ന ആന ഇടഞ്ഞത്. ഇതേ തുടർന്ന് ഒന്നാംപാപ്പാൻ കൊല്ലം കുണ്ടറ സുനീർ മൻസിലിൽ അനീഷി​െൻറ (35) കൈക്കും കാലിനും പരിക്കേറ്റു. ആന കാലുകൊണ്ട് പാപ്പാനെ അടിച്ചപ്പോൾ വീണാണ് കൈക്ക് പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം പാപ്പാൻ ഓടി രക്ഷപ്പെട്ടു. ആനയുടെ മുകളിൽ ഉണ്ടായിരുന്ന ക്ഷേത്ര പൂജാരി ചാടി രക്ഷപ്പെട്ടു. മദപ്പാട് ഇളകിയിട്ടല്ല ആന ഇടയാൻ കാരണം. പാപ്പന്മാർ ആനയുടെ കാത്തളയിട്ട കാലിൽ തോണ്ടി വെച്ച് കുത്തിയപ്പോഴാണ് ഇടഞ്ഞത്. പിന്നീട് ആന തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിന് സമീപമുള്ള വീടി​െൻറ വേലി തകർത്തു. മറ്റൊരു വീടി​െൻറ മുന്നിലുള്ള മതിലിൽ ചവിട്ടി. വീടി​െൻറ ജനൽചില്ലുകൾ പൊട്ടിച്ചു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഭയന്ന് വിറച്ചു. ആന ഗേറ്റ് തകർത്ത് സ്കൂളിനുള്ളിലേക്ക് കടന്നുവരുമെന്ന് അവർ ഭയപ്പെട്ടു. സ്കൂളി​െൻറ ഗേറ്റ് പൂട്ടിയശേഷം വിദ്യാർഥികളെ പുറത്തിറക്കാൻ അനുവദിച്ചില്ല. ഉച്ച ഭക്ഷണം കഴിക്കാൻ പോലും ആരും വീട്ടിൽ പോയില്ല. ആന പിന്നീട് കൂടുതൽ ഉപദ്രവകാരിയാകാതെ സ്കൂളിന് സമീപം നിന്നു. വൈകുന്നേരം നാലുമണിയോടെ വിദ്യാർഥികളെ സ്കൂളി​െൻറ പിറകുവശം വഴിയാണ് വിട്ടത്. ആനയെ തളക്കാൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. റാന്നി ഫോറസ്റ്റ് അധികൃതരെയും പിന്നീട് എറണാകുളം എലിഫൻറ് സ്കൂൾ അധികൃതരെയും വിവരം അറിയിച്ചു. ഇവർ എത്തുന്നതിനു മുമ്പുതന്നെ ഹരിപ്പാടുനിന്ന് മൂന്ന് പാപ്പാന്മാർ എത്തി ആനയെ തളച്ചു. ദേശീയപാതയിൽ അപകട നിയന്ത്രണത്തിന് നടപടി കായംകുളം: ദേശീയപാതയിലെ അപകട ഭീഷണി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റോഡ് സുരക്ഷ അതോറിറ്റി. യു. പ്രതിഭ എം.എൽ.എ ഇൗ ആവശ്യം ഉന്നയിച്ച് സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന ഒ.എൻ.കെ ജങ്ഷൻ മുതൽ എൻ.ടി.പി.സി വരെയുള്ള ഭാഗത്ത് എൽ.ഇ.ഡി വൈദ്യുതി വിളക്കുകൾ സ്ഥാപിക്കും. ഇതിനായി 38.82 ലക്ഷം രൂപ വൈദ്യുതി ബോർഡിന് കൈമാറിയതായി അതോറിറ്റി ചെയർപേഴ്സൻ കലക്ടർ എം.എൽ.എയെ അറിയിച്ചു. 40 വാട്ട്സ് വീതമുള്ള 261 ലൈറ്റുകളാണ് ദേശീയപാതയുടെ വശങ്ങളിൽ സ്ഥാപിക്കുക. കൂടാതെ ഒ.എൻ.കെ ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഭാഗം വരെ 67 ലൈറ്റുകൾ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നും സ്ഥാപിക്കും. 6.65 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. കൂടാതെ മോട്ടോർ വാഹന വകുപ്പും ദേശീയപാത അധികൃതരും അപകടസാധ്യത സ്ഥലങ്ങൾ പരിശോധിക്കുകയും അവിടെ ക്രാഷ് ബാരിയറുകൾ, റിഫ്ലക്ടറുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി ദേശീയപാത ചീഫ് എൻജിനീയർക്ക് നൽകിയതായും എം.എൽ.എ പറഞ്ഞു. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: രജിസ്േട്രഷൻ വകുപ്പി​െൻറ ജില്ലയിലെ ഓഫിസുകളിലേക്ക് ഡിജിറ്റൽ കാമറ ബാറ്ററികളും ചാർജറുകളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 26ന് ഉച്ചക്ക് 12.30നകം ജില്ല രജിസ്ട്രാർ (ജനറൽ), ജില്ല രജിസ്ട്രാർ ജനറൽ ഓഫിസ്, ഹെഡ് പി.ഒ, ആലപ്പുഴ -688001 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം. ഫോൺ: 0477-2253257.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story