ദേവാലയങ്ങൾ നാടി​െൻറ പ്രകാശഗോപുരങ്ങൾ ^മന്ത്രി മാത്യു ടി.തോമസ്

05:35 AM
14/02/2018
ദേവാലയങ്ങൾ നാടി​െൻറ പ്രകാശഗോപുരങ്ങൾ -മന്ത്രി മാത്യു ടി.തോമസ് ചെങ്ങന്നൂർ: മനുഷ്യമനസ്സുകൾക്ക് ആശ്വാസം പകരുന്ന ദേവാലയങ്ങൾ നാടി​െൻറ പ്രകാശഗോപുരങ്ങളായാണ് നിലനിൽക്കുന്നതെന്ന് മന്ത്രി മാത്യു ടി.തോമസ്. ബുധനൂർ സ​െൻറ് ഏലിയാസ്ഓർത്തഡോക്സ് പള്ളി ഇടവകയുടെ ഒരു വർഷത്തെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ഇടവക ഡയറക്ടറിയുടെ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തി. 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളടങ്ങുന്ന ശതോത്തര രജതജൂബിലി റിപ്പോർട്ട് ജനറൽ കൺവീനർ സജി പട്ടരുമഠം അവതരിപ്പിച്ചു. വികാരി ഫാ.എം.കെ. ഇമ്മാനുവേൽ, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വിശ്വംഭരപ്പണിക്കർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. അനശ്വര, സുരേഷ് മത്തായി, സി.സി. തോമസ്, ട്രസ്റ്റി സാബു പട്ടരുമഠം, സെക്രട്ടറി ബിജു കെ.ദാനിയേൽ എന്നിവർ സംസാരിച്ചു. ചിത്രം photo akl14 mathew thomas കാറിടിച്ച് ബൈക്ക് യാത്രക്കാരിക്ക്് പരിക്ക് തുറവൂർ: കാറിടിച്ച് ബൈക്ക് യാത്രക്കാരിക്ക്് പരിക്ക്. കുത്തിയതോട് പഞ്ചായത്ത് 2ാം വാർഡിൽ പടിഞ്ഞാറെ ആഞ്ഞിലിക്കൽ റസീനക്കാണ് (37) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തൈക്കാട്ടുശ്ശേരി പാലത്തിനു കിഴക്കാണ് സംഭവം. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. പൂച്ചാക്കൽ പൊലീസ് കേസെടുത്തു. സപ്താഹയജ്ഞം മാന്നാർ: കുട്ടമ്പേരൂർ കോഴുവേലിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സപ്താഹയജ്ഞവും പുനഃപ്രതിഷ്ഠാ വാർഷികവും 17 മുതൽ ആരംഭിക്കും. പരിഹാര കർമങ്ങൾ ബുധനാഴ്ച തന്ത്രി അടിമുറ്റത്ത് മഠം എ.ബി. സുരേഷ് ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഞായറാഴ്ച രാവിലെ ഗണപതി ഹോമത്തിനുശേഷം വൈകുന്നേരം ഏഴിന് തന്ത്രി ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കും. തുടർന്ന് മാവേലിക്കര ആർ, പി.വർമ കൊടിയേറ്റ് നടത്തും. 24 ന് അവഭൃഥസ്നാന ഘോഷയാത്രയോെട സമാപിക്കും. ഇന്നത്തെ പരിപാടി ചേർത്തല വാരനാട് ദേവീക്ഷേത്രം: വൈകീട്ട് 6.30ന് സംഗീതക്കച്ചേരി, 7.30ന് നൃത്തനൃത്യങ്ങൾ -9.00 മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം: ശിവരാത്രി മഹോത്സവം - രാവിലെ 7.00 ആധ്യാത്മിക പ്രഭാഷണം 12.00, ആറാട്ട്സദ്യ -12.30, ഒാട്ടന്തുള്ളൽ 3.30
COMMENTS