വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌^ഡി.വൈ.എഫ്​.​െഎ സംഘർഷം തുടരുന്നു

05:35 AM
14/02/2018
വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌-ഡി.വൈ.എഫ്.െഎ സംഘർഷം തുടരുന്നു കായംകുളം: വള്ളികുന്നത്ത്‌ ആർ.എസ്‌.എസ്‌-ഡി.വൈ.എഫ്.െഎ സംഘർഷം പടരുന്നു. സി.പി.എം ഒാഫിസിനും സ്മാരക മന്ദിരത്തിനും നേരെ ആർ.എസ്.എസ് ആക്രമണം. ഡി.വൈ.എഫ്.െഎയുടെ തിരിച്ചടിയിൽ നാല് വീടുകൾക്ക് നാശം. ഒരും കാറും നാല് ബൈക്കുകളും തകർത്തു. പോസ്റ്റുകളിൽ പോസ്റ്റർ ഒട്ടിച്ച ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കുനേരെ സംഘടിച്ചുനിന്ന ആർ.എസ്.എസുകാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിന് കാരണം. തിങ്കളാഴ്ച രാത്രി വാളാച്ചാൽ ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ ഡി.വൈ.എഫ്.െഎ പ്രവർത്തകരായ കൊട്ടാട്ടുകുഴിയിൽ വടക്കതിൽ സുൽഫിക്കറിനെയും (22), വാളക്കോട്ട് വടക്കതിൽ അഭിജിത്തിനെയും (24) ആർ.എസ്.എസ് സംഘം മർദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിവരം തിരക്കാൻ എത്തിയ ഡി.വൈ.എഫ്‌.ഐ വള്ളികുന്നം പടിഞ്ഞാറ് മേഖല സെക്രട്ടറി ഷാജഹാനെ (32) മർദിക്കുകയും ബഹളംകേട്ട് ഒാടിയെത്തിയ കെ.എസ്.യു മണ്ഡലം ഭാരവാഹികളായ കാഞ്ഞിപ്പുഴ കൂനൻറയ്യത്ത്‌ ജസീൽ (20), വാളച്ചാൽ പള്ളിയമ്പിൽ വടക്കതിൽ ഷമീൽ (20) എന്നിവരെ കുത്തുകയുമായിരുന്നു. സാരമായി പരിക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് രാത്രിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം അരങ്ങേറിയത്. സംഘർഷത്തിന് നേതൃത്വം നൽകിയ രവിശങ്കറി​െൻറ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ക്വാളിസ് വാനും രണ്ട് ബൈക്കും അടിച്ചുതകർത്തു. ആക്രമണം അറിഞ്ഞ് വിവരം തിരക്കാൻ എത്തിയ ബന്ധുക്കളുടെ ബൈക്കുകളാണ് തകർക്കപ്പെട്ടത്. രവിശങ്കറി​െൻറ ഭാര്യസഹോദരൻ അരവിന്ദി​െൻറ പൾസർ ബൈക്കിന് കാര്യമായ നാശം സംഭവിച്ചു. അടിച്ചുതകർത്ത ബൈക്ക് ഒാടയിലേക്ക് തള്ളുകയായിരുന്നു. വീടിന് നേരെയുണ്ടായ കല്ലേറിൽ ചില്ലുകളും തകർന്നു. കന്നിമേൽ ഇല്ലിക്കുളത്ത് ശിവപ്രസാദി​െൻറ വീട്ടി​െൻറ പോർച്ചിലിരുന്ന ബുള്ളറ്റിനും കേടുപാട് സംഭവിച്ചു. മുൻവശത്തെ ജനൽ ചില്ലുകളും എറിഞ്ഞുടച്ചു. മണപ്പള്ളി വടക്കുംമുറി അയ്യപ്പ​െൻറ വീടി​െൻറ അടുക്കളഭാഗത്ത് സൂക്ഷിച്ച ബുള്ളറ്റിനും അക്രമത്തിൽ സാരമായ കേട് സംഭവിച്ചു. വീടി​െൻറ മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നു. വാളാച്ചാൽ രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്തി​െൻറ വീടി​െൻറ ജനൽ ചില്ലുകളും എറിഞ്ഞുതകർത്തു. സി.പി.എം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫിസിന് നേരെയും എൻ. രാമകൃഷ്ണൻ നായർ സ്മൃതിമണ്ഡപത്തിന് നേരെയും ആക്രമണം ഉണ്ടായി. പാർട്ടി ഒാഫിസി​െൻറ ജനൽ ചില്ലുകൾ എറിഞ്ഞുതകർക്കുകയായിരുന്നു. മണ്ഡപത്തി​െൻറ അലങ്കാര ലൈറ്റുകളും ചെടികളും ചട്ടികളുമാണ് നശിപ്പിച്ചത്. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പഞ്ചായത്തിൽ പൂർണമായിരുന്നു. വൈകീട്ട് കോൺഗ്രസും സി.പി.എമ്മും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ അടിയന്തര സ്വഭാവത്തിൽ കസ്റ്റഡിയിലെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് മേധാവി പറഞ്ഞു. സംഭവത്തെ തുടർന്ന് നാല് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
COMMENTS