പ്രതിഷേധ കൂട്ടായ്മ

05:32 AM
14/02/2018
ആലുവ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ ഗ്രന്ഥശാല പ്രവർത്തകർ നടത്തി. സിനിമ-നാടക പ്രവർത്തകൻ ശ്രീമൂലനഗരം പൊന്നൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ലക്കുട്ടി, വി.എസ്. മെയ്തിൽ, എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, കെ.കെ. കദീജ, സുനിൽ കടവിൽ, എ.എസ്.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. കുരീപ്പുഴ കവിതകളുടെ ആലാപനവും ഉണ്ടായിരുന്നു. ഗാർഹിക അപകടങ്ങളെക്കുറിച്ച് ശിൽപശാല ആലുവ: തുരുത്ത് സംഘമൈത്രി റെസിഡൻറ്സ് അസോസിയേഷനും ഫയർഫോഴ്സ് ആലുവ യൂനിറ്റും സംയുക്തമായി ഗാർഹിക അപകടങ്ങളെ സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു. ഫയർഫോഴ്സ് അസി. സ്‌റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഗായത്രി വാസൻ, മനോജ് പി. മൈലൻ, റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സുനിൽ കോവാട്ട്, കെ.എസ്. അബു എന്നിവർ സംസാരിച്ചു.
COMMENTS