ആലുവയിൽ ഹോമിയോ ആശുപത്രി സ്‌ഥാപിക്കും –എം.എൽ.എ

05:32 AM
14/02/2018
ആലുവ: നഗരത്തിൽ സർക്കാർ ഹോമിയോ ആശുപത്രി സ്‌ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ശിവരാത്രി പ്രമാണിച്ച് ആലുവ മണപ്പുറത്ത് പ്രവർത്തനം ആരംഭിച്ച താൽക്കാലിക സർക്കാർ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ല പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി എന്ന ആവശ്യം പ്രാവർത്തികമാക്കുന്നതി‍​െൻറ ഭാഗമായി ഈ ആവശ്യം മുമ്പേ സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറക്ക് നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം പറഞ്ഞു. ഡി.എം.ഒ ഡോ. ലീനാറാണി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ, ഐ.എച്ച്.കെ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. സുന്ദരം വേലായുധൻ, ഡോ. ഷോയ്സൺ, ഡോ. മുഹമ്മദ് റഫീക്ക്, മെഡിക്കൽ ക്യാമ്പ് കൺവീനർ ഡോ. ലത പൈ എന്നിവർ സംസാരിച്ചു. അന്തരീക്ഷത്തിലെ പൊടി മൂലമുണ്ടാകുന്ന അലർജി, മറ്റു ശ്വാസകോശരോഗങ്ങൾ തുടങ്ങിയ എല്ലാ അസ്വസ്ഥതകൾക്കും ഇവിടെനിന്നും സൗജന്യ ചികിത്സ ലഭിക്കുമെന്നും, രോഗികൾക്ക് മറ്റു സർക്കാർ സ്ഥാപനങ്ങൾ വഴി തുടർ ചികിത്സ ലഭ്യമാക്കുമെന്നും അറിയിച്ചു. ആഘോഷ ദിവസങ്ങളിൽ ആശുപത്രി മുഴുവൻ സമയവും പ്രവർത്തിക്കും. ഫോൺ: 94468 67033.
COMMENTS