Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂർ നഗരസഭയിലെ...

ചെങ്ങന്നൂർ നഗരസഭയിലെ ക്രമക്കേട്: വിജിലൻസ്​ അന്വേഷണത്തിന്​ ശിപാർശ

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ 2016-17 വർഷത്തെ വാർഷിക കണക്കുകളിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ശിപാർശ ചെയ്തു. കഴിഞ്ഞ വർഷം നവംബർ 15ന് ഓഡിറ്റ് വിഭാഗം സീനിയർ സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ടിൽ 52 ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇതാണ് പിന്നീട് നഗരസഭയുടെ തുടർ നടപടികൾക്ക് സമർപ്പിച്ചത്. രണ്ടുവർഷമായി നഗരഭരണത്തി​െൻറ ആഭ്യന്തര നിയന്ത്രണം താറുമാറാെയന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ കൗൺസിലി​െൻറ അധികാരങ്ങൾ മറികടന്ന് സെക്രട്ടറി അധികാര ദുർവിനിയോഗം നടത്തിയതായും കണ്ടെത്തി. മാലിന്യനിർമാർജന പദ്ധതികൾ പരാജയപ്പെട്ടതായും അംഗീകൃത പദ്ധതികൾ കടലാസുകളിൽ മാത്രമായി ഒതുങ്ങുന്നതായും ഓഡിറ്റ് വിഭാഗം സൂചിപ്പിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾ, റോഡ് നിർമാണം, പെൻഷൻ ഫണ്ട്, പുതുക്കിയ കെട്ടിട നികുതി, സമഗ്ര പച്ചക്കറികൃഷി വികസനം തുടങ്ങി വിവിധ വിഷയങ്ങളിലും അപാകത കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തു. പ്രതിപാദിച്ച ചില വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തി. തുടർന്ന് ഈ വിഷയങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തു. കഴിഞ്ഞ നാളുകളിൽ എൽ.ഡി.എഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഓഡിറ്റ് റിപ്പോർെട്ടന്ന് നഗരസഭ എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ ബി. സുദീപ് പറഞ്ഞു. അക്കാദമിക് മാസ്റ്റർപ്ലാൻ അവതരണം ചെങ്ങന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അക്കാദമിക് മാസ്റ്റർപ്ലാൻ അവതരണം തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിൽ നടക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാങ്കേതികമികവിൽ കുട്ടികൾക്ക് ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അഞ്ചുകോടി രൂപയാണ് കിഫ്ബി വഴി സ്കൂളിന് സർക്കാർ വക കൊള്ളിക്കുന്നത്. രണ്ട് കോടി പൊതുസമൂഹവും കണ്ടെത്തണം. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഒരുമിച്ചുള്ള ജില്ലയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണഫണ്ടി​െൻറ വികസനപ്രവർത്തനങ്ങൾകൂടി പൂർത്തിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂൾ ഉയരുമെന്ന് പി.ടി.എ പ്രസിഡൻറ് എം.എച്ച്. റഷീദ്, പ്രിൻസിപ്പൽ ഉഷാകുമാരി, ഹെഡ്മാസ്റ്റർ ജ്യോതിഷ് ജലൻ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story