Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണമേഖലയിലെ...

നിർമാണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം ^ലെൻസ്ഫെഡ്

text_fields
bookmark_border
നിർമാണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം -ലെൻസ്ഫെഡ് ആലപ്പുഴ: നിർമാണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലെൻസ്ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തി​െൻറ ഭാഗമായി നടത്തിയ കലക്ടറേറ്റ് മാർച്ച് ആവശ്യപ്പെട്ടു. രാവിലെ ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. സമരം സംസ്ഥാന സെക്രട്ടറി പി.എം. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ചരക്ക് സേവന നികുതി വർധന, സിമൻറ്, കമ്പി, സ്റ്റീൽ എന്നിവയുടെ വിലക്കയറ്റം, ക്വാറി ഉൽപന്നങ്ങളുടെ അമിതവില, ഉൽപാദകരുടെ തീവെട്ടിക്കൊള്ള, അശാസ്ത്രീയ നിർമാണ നിയമങ്ങൾ എന്നിവയാണ് ഈ രംഗത്തുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. സമരത്തിനുശേഷം കലക്ടർ ടി.വി. അനുപമക്ക് പ്രതിനിധികൾ നിവേദനം നൽകി. ജില്ല പ്രസിഡൻറ് വി.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ടോമി പുലിക്കാട്ടിൽ, കെ.പി.ബി.സി.എ ജില്ല സെക്രട്ടറി കെ.എ. സനൽ, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി പി. പവനൻ, ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺ വർഗീസ്, ജോയൻറ് സെക്രട്ടറി കുര്യൻ ഫിലിപ്, സമിതി അംഗങ്ങളായ വി.ഡി. ജയകുമാർ, ജി. രാധാകൃഷ്ണൻ, എസ്. അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു. ട്രഷറർ എം.പി. സജി നന്ദി പറഞ്ഞു. ചെറുകിട ഹോട്ടലുകളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണം ആലപ്പുഴ: ചെറുകിട ഹോട്ടൽ വ്യവസായത്തെ ചരക്ക് സേവന നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ് ആവശ്യപ്പെട്ടു. ജില്ല പ്രവർത്തക സമിതി കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നികുതിഘടന പരിഷ്കരിക്കാൻ തയാറാകണം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ഇതിന് മുന്നോടിയായി 12ന് ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് നാസർ താജ് അധ്യക്ഷത വഹിച്ചു. ദിലീപ് സി. മൂലയിൽ, ജോർജ് ചെറിയാൻ, എസ്.കെ. നസീർ, റോയ് മഡോണ, ഷരീഫ് അലങ്കാർ, രമേശ് ആര്യാസ്, മുഹമ്മദ് കോയ, ജോർജ് വൈരമന എന്നിവർ പങ്കെടുത്തു. നാളികേര വികസന ബോർഡിൽ ടെക്നിക്കൽ ഓഫിസർ ആലപ്പുഴ: നാളികേര വികസന ബോർഡി​െൻറ കൊച്ചി ഹെഡ് ഓഫിസിൽ ടെക്നിക്കൽ ഓഫിസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ടെക്നിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അഗ്രികൾചർ/ഹോർട്ടികൾചറിൽ ബിരുദം ഉള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 26,775 രൂപ വേതനം നൽകും. വാക്-ഇൻ ഇൻറർവ്യൂ ഇൗമാസം 19ന് രാവിലെ 10.30ന് താഴെപ്പറയുന്ന ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വിലാസം: നാളികേര വികസന ബോർഡ്, കേരഭവൻ, എസ്.ആർ.വി റോഡ്, കൊച്ചി -682 011. ഫോൺ: 0484-2377266, 2377267.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story