Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:17 AM GMT Updated On
date_range 2018-02-09T10:47:59+05:30പ്രതിഷേധ സംഗമം
text_fieldsആലപ്പുഴ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന സംഘ്പരിവാര്‍ ആക്രമണത്തിനെതിരെ എ.കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ഡി.ഡി ഓഫിസിന് സമീപം പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴക്ക് എതിരായ ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.ആര്‍. ബീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണി ശിവരാജന്‍, ജോയൻറ് കൗണ്‍സില്‍ ജില്ല സെക്രട്ടറി അജയസിംഹന്‍, എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടികൾ അവധിക്കാലത്തേക്ക് മാറ്റണമെന്ന് ചേർത്തല: കല-പ്രവൃത്തിപരിചയ പരിശീലനത്തിന് അധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് മാതൃക പരീക്ഷ ഉൾപ്പെടെയുള്ളവക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എയിഡഡ് സ്കൂൾ ടീച്ചേഴ്സ് ഫോറം ജില്ല കമ്മിറ്റി പരാതിപ്പെട്ടു. ഇത്തരം പരിശീലന പരിപാടികൾ അവധിക്കാലത്തേക്ക് മാറ്റണം. പ്രസിഡൻറ് ബിനു കെ. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പി.ബി. ജോസി, വി. ശ്രീഹരി, എൽ. പ്രതിഭ, ജി. ബാലകൃഷ്ണ ഷേണായി, വി. സന്തോഷ് കുമാർ, പി.ആർ. രാജേഷ്, എം.ടി. ഡൊമിനിക്, ടി.വി. ജേക്കബ്, ബൈജുമോൻ ജോസഫ്, കെ.ജെ. അനിൽകുമാർ, സി.ആർ. ലൂസി, കെ.ടി. ലിസി, പ്രിയാമോൾ, യു. ഉബൈദ് എന്നിവർ സംസാരിച്ചു.
Next Story