Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ സ്വർണവും പുകയിലയും പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ മൂന്ന്്് യാത്രക്കാരിൽനിന്നായി 17.42 ലക്ഷം രൂപയുടെ 578.8 ഗ്രാം സ്വർണം പിടികൂടി. ഗൾഫിലേക്ക്് പോകാനെത്തിയ യാത്രക്കാരനിൽനിന്ന് 12 കിലോ പുകയിലയും കസ്റ്റംസ് വിഭാഗം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽനിന്ന് എത്തിയ യാത്രക്കാര​െൻറ പക്കൽനിന്ന് 170.7 ഗ്രാം സ്വർണാഭരണങ്ങളും ജെറ്റ് എയർവേസ് വിമാനത്തിൽ ദുൈബയിൽനിെന്നത്തിയ യാത്രക്കാര​െൻറ പക്കൽനിന്ന് 58.32 ഗ്രാം സ്വർണമാലയും ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിൽനിെന്നത്തിയ യാത്രക്കാര​െൻറ പക്കൽനിന്ന് 349.8 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹക്ക് പോകാനെത്തിയ കാസർകോട് സ്വദേശിയുടെ ബാഗേജിൽനിന്നാണ് 40,000 രൂപ വരുന്ന 12 കിലോ പുകയില കണ്ടെത്തിയത്. 50 ഗ്രാം വരുന്ന 240 പൊതികളിലാക്കിയാണ് പുകയില ഒളിപ്പിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story