Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:05 AM GMT Updated On
date_range 2018-02-09T10:35:59+05:30തെരുവുനായ് വന്ധ്യംകരണം; 20 നായ്ക്കളെ പിടികൂടി
text_fieldsആലുവ: നഗരത്തിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായി വിവിധ സ്‌ഥലങ്ങളിൽനിന്ന് ഇരുപതോളം നായ്ക്കളെ പിടികൂടി. വ്യാഴാഴ്‌ച രാവിലെയാണ് നായ്ക്കളെ പിടികൂടൽ ആരംഭിച്ചത്. നായ്ക്കളെ ആലുവ വെറ്ററിനറി ആശുപത്രിയിലെ കൂടുകളിലേക്ക് മാറ്റും. ഓപറേഷനും മൂന്നുദിവസത്തെ തീറ്റയും അടക്കം ഒരുനായക്ക് ഏകദേശം 2000 രൂപയാണ് നഗരസഭക്ക് െചലവ്. കൗൺസിലർമാർ നൽകിയ കണക്കുകൾ ഉൾപ്പെടുത്തിയാണ് ഇതിന് നഗരസഭ കരാർ നൽകിയിരിക്കുന്നത്. 48 നായ്ക്കൾക്കാണ് കരാർ നൽകിയിരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം പറഞ്ഞു. സർക്കാറിെൻറ ആനിമൽ കൺട്രോൾ പദ്ധതി പ്രകാരമാണിത്. വന്ധ്യംകരണത്തിനുശേഷം പിടികൂടിയ സ്‌ഥലങ്ങളിൽ കൊണ്ടുവിടും. പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം ആലുവ: സെൻറ് സേേവ്യഴ്‌സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഒസാക്സിെൻറ വാര്‍ഷികയോഗം ശനിയാഴ്ച നടക്കും. രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പൂര്‍വവിദ്യാര്‍ഥികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Next Story