Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:00 AM GMT Updated On
date_range 2018-02-09T10:30:00+05:30ഹിസ്റ്ററി കോൺഫറൻസിന് നാളെ തുടക്കം
text_fieldsകോഴിക്കോട്: കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 'സാമൂഹിക സഹവർത്തിത്വം കേരള ചരിത്രപാഠങ്ങൾ' എന്ന തലക്കെട്ടിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഹിസ്റ്ററി കോൺഫറൻസിന് ശനിയാഴ്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസിൽ തുടക്കമാവും. സമുദായങ്ങൾ തമ്മിലെ ഇഴയടുപ്പവും സാഹോദര്യവും രൂപപ്പെടുത്തിയ കേരളസമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് കോൺഫറൻസിൽ പ്രധാനമായും ചർച്ച ചെയ്യുക. ഏഴു സെഷനുകളിലായിട്ടാണ് കോൺഫറൻസ്. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി, ഡോ. എം.ജി.എസ്. നാരായണൻ, ടി.കെ. ഹംസ, ഡോ. കെ.എസ്. മാധവൻ, കെ.കെ. കൊച്ച്, പി. മുജീബുറഹ്മാൻ എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുക്കും. രണ്ടാം ദിവസം വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സെഷൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷതവഹിക്കും.
Next Story