Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:59 AM IST Updated On
date_range 8 Feb 2018 10:59 AM ISTജില്ലയിൽ 64,650 പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ്
text_fieldsbookmark_border
ആലപ്പുഴ: കുളമ്പുരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 64,650 പശുക്കൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. ജനുവരി 28 മുതൽ ഇൗമാസം ആറുവരെ നടന്ന പദ്ധതിയുടെ ഭാഗമായി 3195 എരുമകൾക്കും 340 പന്നികൾക്കും കുത്തിവെപ്പ് നൽകി. കാറ്റിലൂടെ പകരുന്ന, ചികിത്സയില്ലാത്ത കുളമ്പുരോഗം കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. 2012ലെ കണക്കനുസരിച്ച് 75,921 പശുക്കളും 5973 എരുമകളും ജില്ലയിൽ ഉണ്ട്. കർഷകരിൽനിന്ന് ഉരു ഒന്നിന് അഞ്ചുരൂപ വാക്‌സിനേഷൻ ഫീസ് ഈടാക്കി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ വീടുകളിലെത്തിയാണ് കുത്തിവെപ്പ് നടത്തിയത്. കുത്തിവെപ്പ് നൽകിയ പശുക്കളെ തിരിച്ചറിയുന്നതിന് 12 അക്ക നമ്പർ രേഖപ്പെടുത്തിയ ലോഹ നിർമിത ടാഗ് ചെവിയിൽ പതിച്ചിട്ടുണ്ട്. കുത്തിവെപ്പിെൻറ പ്രതിരോധശേഷി ആറുമാസമാണ്. അതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉരുക്കൾക്ക് ആറുമാസം ഇടവിട്ട് കുത്തിവെപ്പ് നൽകും. കർഷക അവാർഡുകൾ പ്രഖ്യാപിച്ചു ആലപ്പുഴ: പച്ചക്കറികൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൃഷി വകുപ്പ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. പച്ചക്കറി കൃഷിയിൽ മികവ് പുലർത്തുന്ന കർഷകൻ- മണ്ണഞ്ചേരി കല്ലറക്കൽ കെ.എസ്. തോമസ്, വിദ്യാലയം- ചെറിയനാട് നെടുവാരണംകോട് ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മികച്ച പ്രധാനാധ്യാപകൻ- കെ.ജെ. അനിൽകുമാർ (കളവംകോടം കരപ്പുറം മിഷൻ അപ്പർ പ്രൈമറി സ്‌കൂൾ), മികച്ച അധ്യാപകൻ -ബി. ബാബു (ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ), മികച്ച വിദ്യാർഥി -പാർഥിവ് (ആയാപറമ്പ് ഗവ. എച്ച്.എസ്), മികച്ച ക്ലസ്റ്റർ -നൂറനാട് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ, മികച്ച സ്ഥാപനം ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ കരീലകുളങ്ങര, മികച്ച സർക്കാറിതര സ്ഥാപനം പണയിൽ ശ്രീ ശബരി സെൻട്രൽ സ്‌കൂൾ, മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടർ- മീന നായർ (ചേർത്തല), മികച്ച കൃഷി ഓഫിസർ -പി. രജനി (ചുനക്കര), മികച്ച കൃഷി അസിസ്റ്റൻറ് മനോജ് മാത്യു (പാലമേൽ കൃഷിഭവൻ). ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കും സ്ഥാപനങ്ങൾക്കും യഥാക്രമം 15,000, 7500, 5000 രൂപ വീതം സമ്മാനം ലഭിക്കും. വാക്-ഇൻ ഇൻറർവ്യൂ 16ന് ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ സോയിൽ സയൻസ്, അഗ്രികൾച്ചർ എൻറമോളജി ഡിവിഷനുകളിലെ ഒരോ ഒഴിവിലേക്ക് അസിസ്റ്റൻറ് പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി അഗ്രികൾചർ (സോയിൽ സയൻസ് ആൻഡ് അഗ്രികൾചർ കെമിസ്ട്രി) നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. എം.എസ്‌സി അഗ്രികൾചറും (അഗ്രികൾചർ എൻറമോളജി) നെറ്റും. പ്രായം ജനുവരി ഒന്നിന് പരമാവധി 40. പ്രതിമാസം 35,000 രൂപ വേതനം ലഭിക്കും. പട്ടികവിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമപ്രകാരമുള്ള വയസ്സിളവ് ഉണ്ടാകും. താൽപര്യമുള്ളവർ ഇൗ മാസം 16ന് രാവിലെ 10ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന വാക്-ഇൻ -ഇൻറർവ്യൂവിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരം www.kau.edu എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0477-2702245.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story