Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ എം.ബി.എ (പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ/2014 - 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ഫെബ്രുവരി 20ന് ആരംഭിക്കും. അപേക്ഷ തീയതി 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ (2016 അഡ്മിഷൻ) ഇംപ്രൂവ്മ​െൻറ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളുടെയും അപേക്ഷ ഫെബ്രുവരി എട്ടുവരെയും 50 രൂപ പിഴയോടെ ഒമ്പതുവരെയും 500രൂപ സൂപ്പർ ഫൈനോടെ 12വരെയും സ്വീകരിക്കും. അപേക്ഷ ബന്ധപ്പെട്ട പരീക്ഷ വിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർക്ക് സമർപ്പിക്കണം. ഇേൻറണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം. ൈപ്രവറ്റ് ബി.എ/ ബി.കോം പരീക്ഷകേന്ദ്രം അഞ്ചും ആറും സെമസ്റ്റർ ൈപ്രവറ്റ് രജിസ്േട്രഷൻ ബി.എ/ ബി.കോം വിദ്യാർഥികൾ പരീക്ഷ അപേക്ഷയിൽ മൂന്ന് പരീക്ഷ കേന്ദ്രങ്ങൾ സൂചിപ്പിക്കേണ്ടതും അതിൽനിന്ന് സർവകലാശാല അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടതുമാണ്. എം.ഫിൽ: സംവരണ സീറ്റ് ഒഴിവ് സ്കൂൾ ഓഫ് ബയോസയൻസസിൽ നടത്തുന്ന എം.ഫിൽ ബയോസയൻസ് കോഴ്സിൽ പട്ടികവർഗ-വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15ന് രാവിലെ 11ന് സ്കൂൾ ഓഫ് ബയോസയൻസസ് ഡയറക്ടർ മുമ്പാകെ ഹാജരാകണം. എം.എസ്സി ബയോഫിസിക്സ്/ മൈേക്രാബയോളജി / ബയോടെക്നോളജി/ ബയോകെമിസ്ട്രി എന്നിവയിലേതെങ്കിലുമാണ് അടിസ്ഥാനയോഗ്യത. ഫോൺ: 0481- 2731035. പരീക്ഷഫലം 2017 ജൂണിൽ നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ എം.ടെക് (സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് ഫെബ്രുവരി 17വരെ അപേക്ഷിക്കാം. 2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി (സ്പെഷൽ) ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഡയറ്റെറ്റിക്സ് (സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ് (പി.ജി. സി.എസ്.എസ്.) ചൈൽഡ് ഡെവലപ്മ​െൻറ് ആൻഡ് ഫാമിലി സയൻസ്, കമ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 12വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ബയോകെമിസ്ട്രി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 21വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക് വയലിൻ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 23വരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story