Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. കർണാടക പൂത്തൂർ സ്വദേശികളായ ജനത കോളനി ഷംസുദ്ദീൻ (21), ബറികെ വീട്ടിൽ അൽത്താഫ് (22), പേരേൽതടക്ക വീട്ടിൽ സഫ്വാൻ (18) എന്നിവരാണ് പിടിയിലായത്. രണ്ടുദിവസം മുമ്പ് വീട്ടിൽ 13കാരിയായ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും സമൂഹമാധ്യമം വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു. എം.സി റോഡിലെ കടുവാളിലെ ഹോട്ടൽ ജീവനക്കാരായിരുന്നു പ്രതികൾ. ഹോട്ടൽ കെട്ടിടത്തി​െൻറ മുകളിലെ മുറിയിലാണ് മൂവരും താമസിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story