Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭ ഭൂമിയിടപാട്​:...

സഭ ഭൂമിയിടപാട്​: ഇടനിലക്കാരനെതിരായ പരാതിയിൽ​ അന്വേഷണം തുടങ്ങി

text_fields
bookmark_border
കൊച്ചി: സീറോമലബാർ സഭ ഭൂമിയിടപാടിൽ കൊച്ചി സെൻട്രൽ െപാലീസ് അന്വേഷണം തുടങ്ങി. മുഖ്യ ഇടനിലക്കാരൻ സാജുവർഗീസ് കുന്നേലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടൊപ്പം ഇടപാടുരേഖകളും ശേഖരിച്ചിട്ടുണ്ട്. ഭൂമി ഇടപാട് അഴിമതിയിൽ സാജു വർഗീസി​െൻറ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി സ്വദേശി മാർട്ടിൻ നൽകിയ പരാതിയിലാണ് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. സഭയിലെ ഒൗദ്യോഗിക പക്ഷക്കാരനാണ് പരാതിക്കാരനായ മാർട്ടിൻ. പ്രശ്നം ഒത്തുതീർക്കാൻ സാജുവിന് മേൽ സമ്മർദം ചെലുത്തുകയാണ് പരാതിയിലൂടെ ഒൗദ്യോഗികപക്ഷം ലക്ഷ്യമിടുന്നത്. പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള സന്നദ്ധത സാജു വർഗീസും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയശേഷം ഇയാൾ ഒൗദ്യോഗിക പക്ഷത്തെ ചിലരുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ സാമ്പത്തിക നീക്കുപോക്കുകളടക്കം ചർച്ചയായെന്നാണ് സൂചന. ബുധനാഴ്ച ബിഷപ് ഹൗസിൽ ചേരുന്ന ഒൗദ്യോഗിക പക്ഷത്തി​െൻറ യോഗത്തിൽ പ്രശ്നം ഇടനിലക്കാരനെ ഉൾപ്പെടുത്തി രമ്യമായി പരിഹരിക്കുന്നതി​െൻറ സാധ്യതകൾ ചർച്ചചെയ്യും. നിലവിൽ സിനഡുമായി ബന്ധപ്പെട്ട് ബംഗളൂരുള്ള ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി െവള്ളിയാഴ്ചയാണ് തിരിച്ചെത്തുക. തുടർന്ന് കർദിനാളി​െൻറ സാന്നിധ്യത്തിൽ സാജു വർഗീസിനെ പെങ്കടുപ്പിച്ച് ഒത്തുതീർപ്പ് ചർച്ച നടത്താനാണ് ഒൗദ്യോഗിക പക്ഷം തീരുമാനിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story