Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTപണമിടപാട് തർക്കം; യുവതിക്ക് മർദനമേറ്റു
text_fieldsbookmark_border
കായംകുളം: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അലങ്കാര മത്സ്യക്കടയിൽ കയറിയ യുവാവ് ഉടമയുടെ ഭാര്യയെ കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. മുക്കടയിൽ അലങ്കാര മത്സ്യകട നടത്തുന്ന കായംകുളം കീരിക്കാട് തെക്ക് പട്ടാണിപറമ്പിൽ ഷിനുവിെൻറ ഭാര്യ ശ്രീജക്കാണ് (30) മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഷിനുവിനെ തിരക്കിയെത്തിയ കരുനാഗപ്പള്ളി സ്വദേശിയായ യുവാവാണ് അക്രമണം നടത്തിയത്. സംഭവം നടക്കുേമ്പാൾ ഷിനു കടയിൽ ഉണ്ടായിരുന്നില്ല. നേരേത്ത മത്സ്യങ്ങൾ വാങ്ങി കച്ചവടം ചെയ്ത ഇനത്തിൽ മർദിച്ച യുവാവ് ഷിനുവിന് പണം നൽകാനുണ്ടായിരുന്നു. ഇത് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ശത്രുതയാണ് അക്രമത്തിന് കാരണമായതെന്ന് കായംകുളം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സാരമായി പരിക്കേറ്റ ശ്രീജ കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പാർക്കിങ് നിരോധിച്ചു കായംകുളം: റെയിൽവേ ടെർമിനൽ ബസ് സ്റ്റാൻഡിൽ വാഹന പാർക്കിങ് നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story