Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമിവിവാദം:...

ഭൂമിവിവാദം: വൈദികസമിതിയിൽ കർദിനാളിനെതിരെ ആഞ്ഞടിച്ച്​ സഹായ മെത്രാൻ

text_fields
bookmark_border
കൊച്ചി: സീറോമലബാർ സഭ ഭൂമിവിവാദത്തിൽ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. ഡിസംബർ 21ന് നടന്ന വൈദീകസമിതിയുടെ യോഗത്തിൽ സഹായമെത്രാൻ നടത്തിയ പ്രസംഗത്തി​െൻറ ശബ്ദരേഖയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ഭൂമിഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുേമ്പാൾ ത​െൻറ വൈദീക ജീവിതം തന്നെ ചോദ്യം െചയ്യപ്പെടുകയാണെന്നും പ്രസംഗത്തിൽ സഹായമെത്രാൻ പറയുന്നു. ആർച് ബിഷപ്പും ഫിനാൻസ് ഡയറക്ടർ ഫാ. ജോഷി പുതുവയും ഭൂമി ഇടപാടുകളുടെ കണക്കുതരുന്നില്ലെന്നും ഇതേക്കുറിച്ച് ചോദിക്കുേമ്പാൾ കച്ചേരിയിലിരുന്ന് വളരെ മോശമായ ഭാഷയിൽ ത​െൻറ ൈവദീകജീവിതത്തെപോലും ചോദ്യം ചെയ്യുകയാണെന്ന കാര്യം നേരേത്ത തുറന്നുപറയാമായിരുന്നുവെങ്കിലും അത് ചെയ്യാതിരുന്നത് തെറ്റായിപ്പോയെന്ന് സഹായമെത്രാൻ യോഗത്തിൽ തുറന്നടിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു. താനും േജാസഫ് പിതാവും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കാര്യങ്ങൾ പാളിക്കിടക്കുകയാണ്. കൂരിയ (അൽമായ പ്രതിനിധികളും ബിഷപ്പുമാരും അടങ്ങുന്ന സമിതി) അറിയാെത വസ്തുക്കൾ വാങ്ങി അതിരൂപതയെ കടക്കുരുക്കിലാക്കിയതിനെ സംബന്ധിച്ചാണ് വിതയത്തിൽ അച്ചൻ ചോദിച്ചത്. അതിരൂപതക്ക് 30 കോടി കിട്ടിയാൽ കടത്തി​െൻറ പകുതി മാറിക്കിട്ടുമെന്ന് പറഞ്ഞ താൻ മണ്ടനായി. തനിക്ക് അറുപത് വയസ്സായെന്നും തന്നെ പേടിപ്പിച്ചത് കൊണ്ട് പ്രശ്നമൊന്നും തീരില്ലെന്ന് പറഞ്ഞ് ജോഷി പുതുവയെയും സഹായമെത്രാൻ ത​െൻറ പ്രസംഗത്തിൽ കടന്നാക്രമിക്കുന്നുണ്ട്. കൂട്ടായ്മയിൽ താൻ വിശ്വസിക്കുന്നു. ഒരുപിതാവ് സ്വന്തം മക്കളെ വിശ്വസിക്കണം. താൻ എന്തുകൊണ്ട് ഒന്നും എഴുതുന്നില്ലെന്ന് ചോദിച്ചവരുണ്ട്. പിതാവി​െൻറ സെക്കൻഡ് ഇൻ കമാൻഡ് താനാണ്. ത​െൻറ പൗരോഹിത്യജീവിതം മുെമ്പാരിക്കലും ഇത്രമാത്രം മോശമായിട്ടില്ല. ത​െൻറ ചോദ്യങ്ങൾക്ക് ഇതുവരെ ആലഞ്ചേരി പിതാവോ ജോഷിയച്ചനോ വടക്കുംപാടൻ അച്ചനോ മറുപടി പറഞ്ഞിട്ടില്ല. ഇത് പണത്തി​െൻറ മാത്രം പ്രശ്നമല്ലെന്നും സഹായമെത്രാൻ യോഗത്തിൽ വ്യക്തമാക്കി. ഭൂമി ഇടപാട് വിഷയത്തിൽ സഭാനേതൃത്വത്തിലെ കടുത്ത ഭിന്നത വെളിപ്പെടുത്തുന്നതാണ് സഹായമെത്രാ​െൻറ പ്രസംഗം. വൈദികർ മാത്രം പെങ്കടുത്ത യോഗത്തിലെ പ്രസംഗവും അന്വേഷണ കമീഷൻ റിപ്പോർട്ടും ചോർന്നതിന് പിന്നിലും ഇൗ ഭിന്നതയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story