Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 5:32 AM GMT Updated On
date_range 2018-02-06T11:02:59+05:30പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; മെഡിക്കൽ േകാളജ് സൂപ്രണ്ടിനെ ഉപരോധിച്ചു
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. വണ്ടാനം പുതുവൽ സിബിച്ചെൻറ ഭാര്യ ബാർബറയാണ് (ജിനി -36) മരിച്ചത്. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രസവം കഴിഞ്ഞ് വെൻറിലേറ്ററിലായിരുന്നു യുവതി. ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23ന് പ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. മൂന്നുദിവസം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാലാംദിവസം ശരീരത്തിന് തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറോട് വിവരം പറഞ്ഞു. എന്നാൽ, ഗ്യാസിനുള്ള ഗുളിക മാത്രമാണ് നൽകിയത്. രോഗം കലശലായപ്പോൾ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെൻറിലേറ്ററിലേക്കും മാറ്റി. അന്വേഷിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ച 5.10നാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിനെ െഘരാവോ ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതർ സ്വന്തം നിലക്ക് പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരുങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കി. ആർ.ഡി.ഒയുടെ സാന്നിധ്യത്തിലാകണം പോസ്റ്റ്മോർട്ടമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് സൂപ്രണ്ട് കലക്ടറെ ഫോണിൽ വിളിച്ചു. ഇതിനുശേഷമാണ് സബ് കലക്ടർ കൃഷ്ണ തേജ, തഹസിൽദാർ ആശ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനമായത്. സമരക്കാരെ പിന്തിരിപ്പിക്കാനുള്ള പൊലീസിെൻറ ശ്രമം ഒച്ചപ്പാടിൽ കലാശിച്ചു. ഉപരോധത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഷാജി ഉടുമ്പാക്കൽ, ഗ്രാമപഞ്ചായത്ത് അംഗം എൻ. ഷിനോയ്, പ്രിൻസ് വി. കമ്പിയിൽ, സാജൻ എബ്രഹാം, മനീഷ്, എച്ച്. ഹനീഫ്, വൈശാഖ്, കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. ബാർബറയുടെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വണ്ടാനം മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ നടക്കും. മൂത്തമകൾ:- സോന.
Next Story