Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 5:29 AM GMT Updated On
date_range 2018-02-06T10:59:59+05:30വൈസ്മെൻ ഇൻറർനാഷനൽ രാജ്യാന്തര പ്രസിഡൻറിന് സ്വീകരണം
text_fieldsആലുവ: ഇന്ത്യയിലെ സേവന മേഖലയിൽ വൈ.എം.സി.എയോടൊപ്പം വൈസ്മെൻ ഇൻറർനാഷനലും ചേർന്ന് പ്രവർത്തിക്കുമെന്ന് വൈസ്മെൻ ഇൻറർനാഷനൽ രാജ്യാന്തര പ്രസിഡൻറ് ഇലക്ട് സാംഗ്-ബോംഗ് മൂൺ പറഞ്ഞു. ഇന്ത്യൻ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെൻററിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന സമൂഹത്തോടുള്ള പങ്കുെവക്കലിലൂടെ നിർധനരും നിരാലംബരുമായ ജനതക്ക് പ്രയോജനപ്പെടുന്ന പ്രവർത്തന പരിപാടികൾക്ക് രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. വൈസ്മെൻ ദേശീയ അധ്യക്ഷൻ ജിതിൻ ജോയ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്, ആലുവ േപ്രാജക്ട് ചെയർമാൻ എജി എബ്രഹാം, ദേശീയ ഫിനാൻസ് കമ്മിറ്റി അംഗം വർഗീസ് ജോർജ് പള്ളിക്കര, എറണാകുളം സബ് റീജ്യൻ ചെയർമാൻ എൻ.ടി. ജേക്കബ്, എക്സിക്യൂട്ടിവ് സെക്രട്ടറി കെ.പി. ജോൺ എന്നിവർ സംസാരിച്ചു.
Next Story