Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സരപരീക്ഷ പരിശീലന...

മത്സരപരീക്ഷ പരിശീലന കേന്ദ്രം അനുവദിക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ നൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സരപരീക്ഷ കേന്ദ്രം മൂവാറ്റുപുഴയില്‍ അനുവദിക്കണമെന്ന് പെരുമറ്റം എജുക്കേഷന്‍ ആൻഡ് കള്‍ചറല്‍ എഫോര്‍ട്ട് വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം ജില്ലക്കുവേണ്ടിയുള്ള പരീക്ഷ സ​െൻറര്‍ ആലുവയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഉദ്യോഗാർഥികള്‍ക്ക് ഇവിടെ എത്തിച്ചേരുക പ്രയാസമാണ്. മുസ്ലിം, ക്രിസ്ത്യന്‍ നൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ തിങ്ങിപ്പാര്‍കുന്ന പ്രദേശത്ത് സബ്‌സ​െൻറര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികളായ ഡോ. മുഹമ്മദ് ബഷീര്‍, കെ.എം. സലീം എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story