Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്​കൃത സർവകലാശാല...

സംസ്​കൃത സർവകലാശാല യൂനിയൻ മുഴുവൻ സീറ്റിലും വനിതകൾ; എതിരില്ലാതെ എസ്​.എഫ്​.​െഎ

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയനിൽ ഇനി വനിതകൾ മാത്രം. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുഴുവൻ സീറ്റിലും വനിതകളായിരുന്നു എസ്.എഫ്.ഐ സ്ഥാനാർഥികൾ. സർവകലാശാല കാമ്പസ് തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും പെൺകുട്ടികളെയാണ് എസ്.എഫ്.ഐ മത്സരിപ്പിച്ചത്. എം.ഫില്‍ വിദ്യാർഥി കെ.എം. അഞ്ജന (കാലടി മുഖ്യകേന്ദ്രം) യാണ് ചെയർപേഴ്സൻ. എം.എ ഇംഗ്ലീഷ് വിദ്യാർഥി സിമി മട്ടുമ്മല്‍ (തിരൂർ പ്രാദേശിക കേന്ദ്രം) വൈസ് ചെയർപേഴ്സനായും അമ്പിളി ശിവദാസ് (പയ്യന്നൂർ പ്രാദേശിക കേന്ദ്രം) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ.ബി. പാർവതി, എം. ജിജി. (ജോ. സെക്രട്ടറി) റമീസ മജീദ്, ചിമ്മു ജയകുമാർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റുള്ളവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story