Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTമെഡിക്കൽ ക്യാമ്പും രക്തഗ്രൂപ് നിർണയവും
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര നന്മ ടീമിെൻറയും - പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററിെൻറയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ അസ്ഥിരോഗ മെഡിക്കൽ ക്യാമ്പും രക്ത ഗ്രൂപ് നിർണയവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻറ് നിഷാദ് പാണായിച്ചാലിൽ അധ്യക്ഷത വഹിച്ചു. ഡോ. പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യ മന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.കെ. അബ്ദുൽ സത്താറിനെ നന്മ എക്സിക്യൂട്ടിവ് മെംബർ ഇ.എം. നസീർ പൊന്നാടയണിയിച്ചു. മാരത്തണിൽ വിജയിയായ ദിൽക്കാഷിനെ പഞ്ചായത്ത് മെംബർ പി.എസ്. ഗോപകുമാർ അനുമോദിച്ചു. പഞ്ചായത്ത് മെംബർ നസീമ സുനിൽ, ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, നൗഷാദ്, കെ.എം. മജാസ്, പി.എ. കബീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story