Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM ISTഹൃദ്യമായ സേവനത്തിന് ബാങ്ക് ജീവനക്കാരിക്ക് ആദരം
text_fieldsbookmark_border
പിറവം: ഹൃദ്യമായ ജനസേവനത്തിലൂടെ പ്രിയങ്കരിയായി മാറിയ ബാങ്ക് ജീവനക്കാരിക്ക് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ആദരം. പാമ്പാക്കുട ഫെഡറൽ ബാങ്കിൽനിന്ന് പ്രമോഷനോെട സ്ഥലം മാറിപ്പോകുന്ന അസിസ്റ്റൻറ് മാനേജർ ഉമ ശങ്കരിക്കാണ് നാട്ടുകാർ സ്‌നേഹോപഹാരം നൽകിയത്. കാർഷിക ഗ്രാമമായ പാമ്പാക്കുടയിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി ചെയ്തുനൽകിയിരുന്ന ജീവനക്കാരിയാണ് ഉമയെന്ന് പുരസ്കാരം നൽകി പഞ്ചായത്ത് മെംബർ അമ്മിണി ജോർജ് പറഞ്ഞു. ആലുവ സ്വദേശിനിയായ ഉമ മൂന്നുവർഷത്തെ സേവനത്തിനുശേഷം മറൈൻ ഡ്രൈവിലെ ഹെഡ് ഓഫിസിലേക്ക് മാനേജർ ആയാണ് സ്ഥലംമാറി പോകുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ 'എെൻറ പാമ്പാക്കുട' വാട്സ്ആപ്പ് കൂട്ടായ്മയിലെ സ്ത്രീകൾ ഉൾെപ്പടെ അംഗങ്ങൾ അപ്രതീക്ഷിതമായി ബാങ്കിൽ എത്തിയാണ് പുരസ്കാരം നൽകിയത്. കൂട്ടായ്മ കോഓഡിനേറ്റർ ജിനു സി. ചാണ്ടി, രാജു കോൽപാറ, രാജേഷ് ഹാബേൽ, സിബി ജോളി, അനിൽ പുന്നച്ചുവട്ടിൽ, രതീഷ് പി. ഇളയത്, സിനി ജയൻ, രഞ്ജിനി കുമാർ, ബ്രാഞ്ച് മാനേജർ പി.ജെ. നിർമൽ ദേവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story