Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:26 AM GMT Updated On
date_range 2018-02-05T10:56:59+05:30മുനിസിപ്പൽ സ്റ്റേഡിയത്തിൽ അനധികൃത പാർക്കിങ്
text_fieldsമൂവാറ്റുപുഴ: സംരക്ഷണവേലി തകർത്ത് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്. കോടികൾ മുടക്കി നിർമിക്കുന്ന മുനിസിപ്പൽ സ്‌റ്റേഡിയം കോമ്പൗണ്ടിലാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ടൂറിസ്റ്റ് ബസുകൾക്ക് പുറമെ നാഷനൽ പെർമിറ്റ് ലോറികൾ, ടാറിങ് വാഹനങ്ങൾ എന്നിവയാണ് വീണ്ടും പാർക്ക് ചെയ്തിരിക്കുന്നത്. ഏറെ പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് നഗരസഭ സ്റ്റേഡിയത്തിന് ചുറ്റും കമ്പിവേലി നിർമിച്ച് വാഹന പാർക്കിങ് ഒഴിവാക്കിയിരുന്നു. തുടർന്ന് പതിനായിരക്കണക്കിന് രൂപ െചലവഴിച്ച് കമ്പിവേലി കെട്ടി കോമ്പൗണ്ട് സംരക്ഷിക്കുകയും ചെയ്തു. എന്നാൽ, കമ്പിവേലി തകർത്താണ് വീണ്ടും വാഹന പാർക്കിങ് ആരംഭിച്ചിരിക്കുന്നത്. ഡ്രൈവിങ് സ്കൂളുകൾ പരിശീലന സ്ഥലമായും ഇവിടം ഉപയോഗിച്ച് വന്നിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് കമ്പിവേലി കെട്ടിയത്. ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇതിനിടെ സ്റ്റേഡിയം റോഡിലും അനധികൃത പാർക്കിങ് വ്യാപകമാവുകയാണ്. തിരക്കേറിയ റോഡിൽ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
Next Story