Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേശദാന ക്യാമ്പ്

കേശദാന ക്യാമ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: ലോക അർബുദ ദിനത്തോടനുബന്ധിച്ച് റെഡ്‌ക്രോസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കനിവി​െൻറ കാര്‍കൂന്തല്‍ എന്ന പേരില്‍ നടത്തി. നിര്‍മല മെഡിക്കല്‍ സ​െൻററിൽ നടന്ന ക്യാമ്പ് സിനിമ നടൻ വൈശാഖ് നായര്‍ ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ സി.വി. പോള്‍ ചാത്തംകണ്ടം അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് ജില്ല ചെയര്‍മാന്‍ ബാലകൃഷ്ണ കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് അബ്ദുൽസലാം, മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സി.എസ്. അജ്മല്‍, നിര്‍മല മെഡിക്കല്‍ സ​െൻറർ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ ജോവിയറ്റ്, റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസ് എന്നിവർ സംസാരിച്ചു. പത്തുമുതല്‍ 75 വരെ പ്രായമുള്ള മുന്നൂറോളം പേര്‍ കേശദാനം നടത്തി. മുത്തശ്ശിയും മകളും ചെറുമകളും കേശദാനം നടത്തിയത് ശ്രദ്ധേയമായി.
Show Full Article
TAGS:LOCAL NEWS 
Next Story