Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡരികിൽ മാലന്യം...

റോഡരികിൽ മാലന്യം തള്ളുന്നു

text_fields
bookmark_border
കാലടി: ശ്രീശങ്കര കോളജ്-വട്ടപ്പറമ്പ് റോഡിൽ പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നതായി പരാതി. റോഡിലെ ശ്രീശാരദ വിദ്യാലയത്തിന് സമീപമാണ് മാലിന്യം കൂട്ടിയിട്ടത്. രാത്രി സാമൂഹികവിരുദ്ധർ മാലിന്യം പ്ലാസ്റ്റിക് കവറുകളാക്കിയാണ് ഇവിടെ തള്ളുന്നത്. പ്രദേശത്ത് മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. പക്ഷികളും നായ്ക്കളും ഭക്ഷണാവശിഷ്ടം ഉൾെപ്പടെയുള്ളവ കൊത്തിവലിച്ച് കൊണ്ടുപോകുന്നതിനാൽ പരിസരവും വൃത്തിഹീനമായ. മാലിന്യക്കൂമ്പാരത്തിന് സമീപം വിദ്യാലയങ്ങളും കോളജുകളും സ്ഥിതിചെയ്യുന്നതിനാൽ പകർച്ചവ്യാധി പടരുന്നുണ്ട്. ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവധ െറസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. 15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; സംസ്കൃത സർവകലാശാല കാമ്പസ് അടച്ചു കാലടി: ഡെങ്കിപ്പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും കാലടിയിൽ പടരുന്നു. പതിനഞ്ചോളം വിദ്യാർഥികളിൽ മഞ്ഞപ്പിത്തം സ്ഥീകരിച്ചതോടെ സംസ്കൃത സർവകലാശാല കാമ്പസ് ഒഴാഴ്ചത്തേക്ക് അടച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന നൂറോളം പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം സ്ഥീരികരിച്ചത്. കഴിഞ്ഞ മാസവും ഹോസ്റ്റലിലെ വിദ്യാർഥികൾക്കിടയിൽ മഞ്ഞപ്പിത്തം കണ്ടെത്തിയതോടെ കാമ്പസ് അടച്ചിരുന്നു. വിദ്യാർഥികൾക്ക് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് കാലടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പ, അഡീഷനൽ ഡി.എം.ഒ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിൽ കാമ്പസിൽ പരിശോധന നടത്തുകയായിരുന്നു. വിവിധ ജലേസ്രാതസ്സുകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് ജില്ല പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. ഹോസ്റ്റലിലേക്കും മറ്റും വെള്ളം കൊണ്ടുപോകുന്നത് കാമ്പസിലെ മാലിന്യം നിറഞ്ഞ താമരക്കുളത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കിണറ്റിൽ നിന്നാണ്. ഈ കിണറ്റിൽ നിന്നുള്ള വെള്ളമാണ് സർവകലാശാലയിൽ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഇതിലെ വെള്ളവും കുടിവെള്ളത്തിനായി സ്ഥാപിച്ച ടാങ്കുകളിലെ വെള്ളവുമാണ് പരിശോധനക്ക് എടുത്തത്. താമരക്കുളത്തിനുള്ളിലെ കിണറ്റിലെ വെള്ളത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് ബോധവത്കരണം ആരംഭിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു. കാമ്പസിലെ ഹോസ്റ്റലിന് സമീപം വൃത്തിഹീനമായ ഭാഗങ്ങളും മാലിന്യക്കൂമ്പാരങ്ങളും ശുചീകരിക്കാൻ നിർദേശം നൽകി. തിളപ്പിച്ചാറ്റിയ വെള്ളം മാത്രേമ കൂടിക്കാൻ പാടുള്ളൂവെന്നും കർശന നിർദേശം നൽകി. കാമ്പസിനുള്ളിൽ ബോധവത്കരണ പരിപാടികളും അഡീഷനൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ സംഘടിപ്പിക്കും. കിണറും പ്രധാന പൈപ്പുലൈനുകളും ശുചീകരിക്കാനും നിർദേശം നൽകി. മെഡിക്കൽ സംഘം നൽകിയ നിർദേശം നടപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് സർവകലാശാല കാമ്പസ് അടച്ചതെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story