Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് ഒപ്പുശേഖരണം

text_fields
bookmark_border
കിഴക്കമ്പലം: പഞ്ചായത്തിൽ യാചക നിരോധനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി. കുമ്മനോട് കുരിശുകവലയിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.പി. കുഞ്ഞുമുഹമ്മദ്, ടി.പി. അസൈനാർ, പി.എച്ച്. അനൂപ്, കെ.വി. മണിയ്യപ്പൻ, എൻ.എം. മുഹമ്മദ്, സി.എം. അമീർ, എം.കെ. ഉണ്ണി, അനീഷ് കുര്യാക്കോസ്, ദിബിൻ ശേഖർ, നസീർ കാരേക്കാട്ടിൽ, അൽത്താഫ് പട്ടിമറ്റം, വേണു മംഗലത്ത്, അസീസ്, പി.എൻ. ഗോപാലൻ നായർ എന്നിവർ സംസാരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽനിന്ന് ദുർഗന്ധം രൂക്ഷം; ദുരിതംപേറി സമീപവാസികൾ പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽനിന്നുള്ള ദുർഗന്ധം രൂക്ഷമാകുന്നെന്ന് പരാതി. വൈകീട്ടാണ് ദുർഗന്ധം കൂടുതലും അനുഭവപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ പ്ലാൻറിൽ കൂടിക്കിടക്കുകയാണ്. ബ്രഹ്മപുരം, പിണർമുണ്ട, പാടത്തിക്കര, പെരിങ്ങാല, കരിമുകൾ, അമ്പലമുകൾ, പള്ളിക്കര, കാക്കനാട്, തൃക്കാകര ഭാഗങ്ങളിലും ദുർഗന്ധം രൂക്ഷമാണ്. പരിസരത്തുള്ളവർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രൂക്ഷ ദുർഗന്ധം കാരണം കുട്ടികൾക്കടക്കം ശക്തമായ തലവേദന അനുഭവപ്പെടുന്നതായി ഇവിടുത്തുകാർ പറയുന്നു. പകർച്ചവ്യാധി പടരുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നേരേത്ത പിണർമുണ്ടയിലും പരിസരത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പടർന്ന് മരണം സംഭവിച്ചിരുന്നു. ലോഡ് കണക്കിന് മാലിന്യമാണ് പ്ലാൻറിൽ കൂടിക്കിടക്കുന്നത്. പ്ലാൻറിൽനിന്ന് മലിനജലം ഒഴുകുന്നത് കടമ്പ്രയാറ്റിലേക്കാണ്. നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഇൻഫോപാർക്കും സമാർട്ട്സിറ്റിയുമെല്ലാം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. കടമ്പ്രയാറ്റിലേക്ക് മാലിന്യം ഒഴുകുന്നത് നിരവധി പ്രദേശങ്ങളിൽ കുടിവെള്ള പ്രതിസന്ധി ഉണ്ടാക്കും. കടമ്പ്രയാറി​െൻറയും മനക്കേകടവ് തോടി​െൻറയും ചിത്രപ്പുഴയുടെയും സംഗമസ്ഥാനം കൂടിയാണ് ബ്രഹ്മപുരം. വേനൽ ശക്തമായതോടെ കുടിവെള്ളത്തിനും മറ്റും പരിസരവാസികളും നിരവധി പഞ്ചായത്തുകളും കടമ്പ്രയാറ്റിനെയാണ് ആശ്രയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story