Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:11 AM GMT Updated On
date_range 2018-02-05T10:41:58+05:30ഡ്രൈവർമാരുടെ സസ്പെൻഷൻ നീക്കി; െഎ.ഒ.സി ലോറി സമരം ഒത്തുതീർന്നു
text_fieldsകൊച്ചി: സസ്പെൻഷൻ പിൻവലിക്കാൻ മാനേജ്മെൻറ് തയാറായതോടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) കൊച്ചി ഇരുമ്പനം പ്ലാൻറിൽ ലോറി ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പായി. കലക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് സമരം അവസാനിച്ചത്. ഹൈറേഞ്ച് മേഖലകളിലേക്ക് രാത്രി ഇന്ധനം കൊണ്ടുപോകുന്നതിെല അസൗകര്യം ഡ്രൈവർമാർ അറിയിച്ചെങ്കിലും അത് പരിഗണിക്കാതെ െഎ.ഒ.സി അധികൃതർ രണ്ട് ലോഡ് ഇന്ധനം വെള്ളിയാഴ്ച രാത്രി നിറച്ചു. ഇത് ചോദ്യം ചെയ്ത രണ്ട് ഡ്രൈവർമാരെ കമ്പനി സസ്പെൻഡ് ചെയ്തതാണ് സമരത്തിലേക്ക് നയിച്ചത്. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാമെന്ന് ചർച്ചയിൽ കമ്പനി അറിയിച്ചു. കേന്ദ്ര തൊഴില്‍ വകുപ്പ് പ്രതിനിധി, ഐ.ഒ.സി പ്ലാൻറ് പ്രതിനിധികള്‍ തുടങ്ങിയവരെ ഉൾപ്പെടുത്തി തൊഴില്‍ പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനമായി. കേന്ദ്ര തൊഴില്‍ വകുപ്പ് പ്രതിനിധികള്‍, ഐ.ഒ.സി പ്ലാൻറ് പ്രതിനിധികള്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു. ഉച്ചക്കുശേഷം ലോഡ് ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുെന്നന്നും ഇന്ധനം രാവിലെ 11നുമുമ്പ് നൽകണമെന്നുമുള്ള ഡ്രൈവർമാരുടെ ആവശ്യം പരിഗണിക്കാമെന്നും കമ്പനി അംഗീകരിച്ചിട്ടുണ്ട്. സമരത്തെത്തുടർന്ന് തെക്കൻ ജില്ലകളിലെ പമ്പുകളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചയോടെ പല ഐ.ഒ.സി പമ്പുകളും ഇന്ധനം തീർന്നതിനെത്തുടർന്ന് അടച്ചിട്ടു. സമരം അവസാനിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയേ ഇന്ധനം നിറച്ചുതുടങ്ങൂ.
Next Story