Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടയമ്പാടി:-...

വടയമ്പാടി:- മാധ്യമപ്രവര്‍ത്തകരെ മർദിച്ചതില്‍ പ്രതിഷേധിച്ചു

text_fields
bookmark_border
കൊച്ചി: വടയമ്പാടി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മർദിച്ച സംഘ്പരിവാറി​െൻറ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംഭവസ്ഥലത്തെ സംഘര്‍ഷം ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അവകാശത്തെ വെല്ലുവിളിക്കലാണ്. ആസൂത്രിതമായി മാധ്യമപ്രവര്‍ത്തകരെ മർദിച്ച ആക്രമിസംഘത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണം. ആക്രമിസംഘത്തെ നിയന്ത്രിക്കാതെ കാഴ്ചക്കാരായി നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി യൂനിയന്‍ മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് ഡി. ദിലീപും സെക്രട്ടറി സുഗതന്‍ പി. ബാലനും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. റോ- റോ ജങ്കാർ എട്ടുമാസമായി ഷിപ്യാർഡിൽ വിശ്രമത്തിൽ; ജനം ദുരിതത്തിൽ മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി--വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്താൻ നഗരസഭ നിർമിച്ച രണ്ട് റോ- റോ- ജങ്കാറുകൾ എട്ടുമാസമായി കൊച്ചിൻ ഷിപ്യാർഡിൽ വിശ്രമത്തിൽ. ഏഴരക്കോടി മുടക്കി പണി കഴിപ്പിച്ച ഇവ ഇതുവരെ സർവിസിന് നീറ്റിലിറക്കാനായിട്ടല്ല. 2017 മാർച്ചിൽ ഷിപ്യാർഡ് നിർമാണം പൂർത്തീകരിച്ച വെസലുകൾ നഗരസഭക്ക് കൈമാറിയെങ്കിലും ജൂണിലാണ് പരീക്ഷണയാത്ര നടത്തിയത്. ഇൗ യാത്രയിലാണ് വൈപ്പിൻ-ഫോർട്ട്കൊച്ചി കരകളിൽ നിർമിച്ച ടെർമിനൽ ജെട്ടികൾ ഇവ അടുപ്പിക്കാൻ പര്യാപ്തമെല്ലന്ന് തെളിഞ്ഞത്. കോടികൾ െചലവഴിച്ച് നിർമിച്ച ജെട്ടികൾ ഇതോടെ ഉപയോഗരഹിതമായി. അഴിമുഖത്തുണ്ടാകുന്ന ശക്തമായ വേലിയേറ്റവും വേലിയിറക്കവും മൂലം വെസൽ അടുപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വീണ്ടും കോടികൾ െചലവിട്ട് ജെട്ടിയിൽ മുറിങ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്. പദ്ധതി ആരംഭിച്ചെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഏപ്രിലിൽ മുറിങ് പദ്ധതി പൂർത്തീകരിക്കാനാവുമെന്നാണ് ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു പറയുന്നത്. നിർമാണം പൂർത്തികരിച്ച റോ -റോ വെസലുകൾ മറ്റെവിടെയും ഇടാൻ കഴിയാത്തതിനാൽ എട്ടുമാസത്തോളമായി ഷിപ്യാർഡിലെ ഡ്രൈ ഡോക്കിനോട് ചേർന്ന് സൂക്ഷിച്ചിരിക്കയാണ്. രണ്ടര വർഷം മുമ്പ് ഫോർട്ട്കൊച്ചി കമാലക്കടവ് ജെട്ടിയിൽ ഉണ്ടായ ബോട്ടപകടത്തിൽ 11 പേർ മരിക്കാൻ ഇടയായ സംഭവത്തെത്തുടർന്നാണ് മേഖലയിൽ യാത്രസുരക്ഷിതത്വം കണക്കിലെടുത്ത് പുതിയ ബോട്ടും റോ- റോ ജങ്കാറും സർവിസ് നടത്താൻ നഗരസഭ തീരുമാനമെടുത്തത്. കാർണിവൽ, നവവത്സര ആഘോഷം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഡിസംബർ 12ന് നിലവിൽ സർവിസ് നടത്തിയിരുന്ന ജങ്കാർ സർവിസ് നഗരസഭ നിർത്തിവെപ്പിച്ചുകൊണ്ടാണ് മുറിങ് ജോലി ആരംഭിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടുമാസമായി യാത്രക്കാർ ദുരിതത്തിലാണ്. യാത്രദുരിതംമൂലം ജനം വലയുക മാത്രമല്ല ഉണ്ടായിരിക്കുന്നത്, റോ- റോ വെസലുകൾ ഷിപ്യാർഡിൽ സൂക്ഷിക്കുന്നതിന് വാടകകൂടി കൊടുക്കേണ്ട അവസ്ഥയിലാണ് നഗരസഭ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story