Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:38 AM IST Updated On
date_range 4 Feb 2018 10:38 AM ISTഇതര സംസ്ഥാന തൊഴിലാളികളുടെ സാക്ഷരത ക്ലാസ് പ്രവേശനോത്സവം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: പണി ചെയ്യാനെത്തിയവർ ഇനി പണിക്കൊപ്പം പഠനത്തിലും ശ്രദ്ധിക്കും. തൊഴിലിടങ്ങളിലെ ചൂഷണത്തിൽനിന്ന് മോചനം നേടാൻ പുത്തൻ പ്രതീക്ഷകളുമായി മണ്ണഞ്ചേരി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഞായറാഴ്ച മുതൽ സാക്ഷരത ക്ലാസിൽ പ്രവേശിക്കും. സാക്ഷരത മിഷൻ നേതൃത്വത്തിൽ പഞ്ചായത്തിൽ ആരംഭിക്കുന്ന 'ചങ്ങാതി' സാക്ഷരത പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. വൈകീട്ട് മൂന്നിന് വളവനാട് വി.കെ.സി കമ്പനിയിൽ ചേരുന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് അധ്യക്ഷത വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സർവേ നടത്തിയ ചേർത്തല ശ്രീനാരായണ കോളജിലെ എൻ.എസ്.എസ് വളൻറിയേഴ്സിനെ ചടങ്ങിൽ ആദരിക്കും. 275 പേരെയാണ് സർവേയിലൂടെ കണ്ടെത്തിയത്. 19 പഠനകേന്ദ്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. എൻ.എസ്.എസ് വളൻറിയർമാരാണ് ഇവരെ ഇൻസ്ട്രക്ട് ചെയ്യുക. 100 മണിക്കൂറാണ് ക്ലാസ് ദൈർഘ്യം. താമസസ്ഥലത്തും തൊഴിൽ കേന്ദ്രങ്ങളിലുമാണ് ക്ലാസുകൾ നടത്തുക. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ, സാക്ഷരത മിഷൻ ജില്ല േപ്രാജക്ട് കോഒാഡിനേറ്റർ കെ.വി. രതീഷ് ചടങ്ങിൽ എന്നിവർ പങ്കെടുക്കും. 4.33 ലക്ഷം കുട്ടികൾക്ക് വിരഗുളിക നൽകും ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനമായ എട്ടിന് ജില്ലയിൽ 4,33,113 കുട്ടികൾക്ക് വിരഗുളിക നൽകും. സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകൾ, അംഗൻവാടികൾ, ഡേകെയർ സെൻററുകൾ എന്നിവിടങ്ങളിൽ നടത്തുന്ന ഗുളിക വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. വിര നശീകരണത്തിന് ആൽബൻഡസോൾ ഗുളികകൾ എല്ലാ ബ്ലോക്കുകളിലും എത്തിച്ചിട്ടുണ്ട്. രണ്ടുമുതൽ 19 വയസ്സുവരെയുള്ളവർക്ക് ഉച്ചഭക്ഷണത്തിനുശേഷം അധ്യാപകരുടെ മേൽനോട്ടത്തിൽ ഗുളിക കഴിച്ചതായി ഉറപ്പുവരുത്തും. ഒന്നുമുതൽ രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക ഒരുടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ച് നൽകും. ആശ പ്രവർത്തകർ മുഖേന ഇവരെ അംഗൻവാടികളിൽ എത്തിച്ചാണ് ഗുളിക നൽകുക. ഡേ കെയർ സെൻററുകളിലെ കുട്ടികൾക്കും അംഗൻവാടികളിലാണ് ഗുളിക നൽകുന്നത്. അധ്യാപകർക്കും അംഗൻവാടി അധ്യാപകർക്കും ഇതുസംബന്ധിച്ച പരിശീലനവും ബോധവത്കരണവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഗുളിക കഴിച്ച കുട്ടികളെ നിരീക്ഷിക്കാൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന റാപ്പിഡ് െറസ്പോൺസ് ടീം സ്കൂളുകളിൽ പ്രവർത്തിക്കും. യോഗത്തിൽ െഡപ്യൂട്ടി ഡി.എം.ഒ ഡോ. ജോബിൻ ജോസഫ്, ജില്ല മാസ് മീഡിയ ഓഫിസർ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story