Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരിയിലെ...

നെടുമ്പാശ്ശേരിയിലെ ഗുണ്ടത്തലവൻ കരുതൽ തടങ്കലിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവള പ്രദേശത്ത് ഗുണ്ടസംഘം രൂപവത്കരിച്ച് പ്രവർത്തിച്ചിരുന്ന ആളെ കരുതൽ തടങ്കലിലാക്കി. നെടുമ്പാശ്ശേരി തുരുത്തിേശ്ശരി വിഷ്ണു വിഹാറിൽ വിനുവിനെയാണ് (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച അത്താണി ബോയ്സ് എന്ന പേരിെല ഗുണ്ടസംഘത്തി​െൻറ തലവനായി പ്രവർത്തിച്ചുവരുകയായിരുന്നു. ഇതേ സംഘത്തി​െൻറ തലവനായി പ്രവർത്തിച്ചിരുന്ന നെടുമ്പാശ്ശേരി സ്വദേശി ഗിന്നപ്പി എന്ന ബിനോയിയെ മുമ്പ് കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിനുശേഷമാണ് വിനു സംഘത്തി​െൻറ നേതൃസ്ഥാനം ഏറ്റെടുത്തത്. നെടുമ്പാശ്ശേരി, അങ്കമാലി, ചെങ്ങമനാട്, കാലടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരായ അഞ്ച് കേസ് വിചാരണയിലുണ്ട്. അടുത്തിടെ മറ്റുരണ്ട് കേസിൽകൂടി പ്രതിയായിരുന്നു. നെടുമ്പാശ്ശേരി മേഖലക്ക് പുറത്ത് ആക്രമണപ്രവർത്തനങ്ങൾക്ക് അത്താണി ബോയ്സ് നേതൃത്വം നൽകുന്നുണ്ടോയെന്ന് െപാലീസ് അന്വേഷിക്കുന്നുണ്ട്. നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു, എസ്.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story