Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTവീട്ടൂർ^-അമ്പലംപടി റോഡിന് ശാപമോക്ഷമാകുന്നു
text_fieldsbookmark_border
വീട്ടൂർ-അമ്പലംപടി റോഡിന് ശാപമോക്ഷമാകുന്നു മൂവാറ്റുപുഴ: ബജറ്റ് നിർദേശങ്ങളിൽ ആദ്യ പത്ത് പദ്ധതികളിൽ ഒന്നാമതായി സ്ഥാനംപിടിച്ചതോടെ മൂവാറ്റുപുഴ മണ്ഡലത്തിലെ വീട്ടൂർ--അമ്പലംപടി റോഡിന് ശാപമോക്ഷമാകുന്നു. വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്ന റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ അമ്പലംപടി--വീട്ടൂര്‍ എം.എല്‍.എ റോഡ് കാല്‍നടക്കുവരെ സാധ്യമല്ലാത്ത നിലയിൽ തകര്‍ന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും നവീകരിച്ചപ്പോഴും അമ്പലംപടി--വീട്ടൂര്‍ റോഡിനോട് അവഗണനയായിരുന്നു. കോതമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംപടിയില്‍നിന്ന് ആരംഭിച്ച്, പായിപ്ര ഗ്രാമപഞ്ചായത്തിെൻറ അതിര്‍ത്തിയായ വീട്ടൂരില്‍ അവസാനിക്കുന്ന 10- കിലോമീറ്റര്‍ റോഡാണിത്. പായിപ്ര പഞ്ചായത്തിലെ അതിപുരാതനമായതും, മൂന്ന്, നാല്, അഞ്ച്, 11, 12, 17,18 വാര്‍ഡുകളിലൂടെ കടന്നുപോകുന്നതുമായ പ്രധാന റോഡ് ആയിരങ്ങളുടെ ആശ്രയമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡ് നിര്‍മാണവും മുളവൂര്‍ തോടിന് കുറുകെയുള്ള വടമുക്ക് പാലവും പൂര്‍ത്തിയാക്കിയെങ്കിലും വേണ്ടത്ര ഓടകളോ, കലുങ്കുകളോ ഇല്ലാത്തത് പല സ്ഥലങ്ങളിലും റോഡിെൻറ തകര്‍ച്ചക്ക് കാരണമായി. കാലപ്പഴക്കത്താല്‍ പല സ്ഥലങ്ങളിലും റോഡിെൻറ സംരക്ഷണഭിത്തി അപകടാവസ്ഥയിലാണ്. റോഡ് തകര്‍ന്ന് കാല്‍നടപോലും ദുസ്സഹമാകുമ്പോള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കൈയൊഴിയുകയാണ് അധികൃതര്‍ ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story