Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTക്ലാസ് ലൈബ്രറികള്‍ പൊതുവിദ്യാഭ്യാസത്തിെൻറ അവിഭാജ്യഘടകം ^മന്ത്രി
text_fieldsbookmark_border
ക്ലാസ് ലൈബ്രറികള്‍ പൊതുവിദ്യാഭ്യാസത്തിെൻറ അവിഭാജ്യഘടകം -മന്ത്രി മാരാരിക്കുളം: ക്ലാസ് ലൈബ്രറികള്‍ പൊതുവിദ്യാഭ്യാസത്തിെൻറ അവിഭാജ്യഘടകമാണെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ജി.എസ്.എം.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ 'സുകൃതം -2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വായനയിലൂടെ മികവാര്‍ന്ന തലമുറയെ സൃഷ്ടിക്കാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് കഴിയണം. ക്ലാസ് ലൈബ്രറികളിലൂടെ വിദ്യാലങ്ങളെ സര്‍വകലാശാലകളാക്കാന്‍ കഴിയും. അണ്‍ എയിഡഡ് മേഖലയില്‍നിന്ന് കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ഒന്നര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. നമ്മുടെ വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍, ജൈവവൈവിധ്യ പാര്‍ക്കുകള്‍, എസ്.പി.സി എന്നിവക്കും തുക നീക്കിവെച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും മികച്ച ക്ലാസ് ലൈബ്രറികള്‍ ഉണ്ടാകണം. ലൈബ്രറി സംവിധാനം ചെയ്യുന്നതും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതും രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതും കുട്ടികളാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഹെഡ്മിസ്ട്രസ് റാണി തോമസിനോടുള്ള ആദരസൂചകമായി നിർമിച്ച ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനഫോറം സ്വീകരിക്കലും മന്ത്രി നിര്‍വഹിച്ചു. സി.സി ടി.വിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു നിര്‍വഹിച്ചു. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറല്ല ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. കൃഷ്ണദാസ്, പി. പ്രകാശന്‍, ബിന്ദു ഉദയകുമാര്‍, പൊന്നമ്മ പൊന്നന്‍, എം.എന്‍. ഹരികുമാര്‍, വിനി പി. തോമസ്, ഡി. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയര്‍മാന്‍ വി.കെ. രാജു സ്വാഗതവും ടി.ബി. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. അംഗൻവാടി ഉദ്ഘാടനം കൊപ്പാറക്കടവ്: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിലെ വിരുത്തുവേലി അംഗൻവാടി കെട്ടിടം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് അഫ്സത്ത് മുഖ്യപ്രഭാഷണം നടത്തി. സീന ജെറോം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത സതീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബി വിദ്യാനന്ദൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി െചയർപേഴ്സൻ ജി. രാധ, സി.ഡി.പി.ഒ സുഭദ്രകുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.ജെ. ജോസഫ് സ്വാഗതവും ജോയൻറ് ബി.ഡി.ഒ അന്നമ്മ മാത്യു നന്ദിയും പറഞ്ഞു. പച്ചക്കറി കൃഷി ചെയ്യാന്‍ സൗകര്യം ഒരുക്കും -മന്ത്രി മാരാരിക്കുളം: സര്‍ക്കാര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം എ ഗ്രേഡ് ക്ലസ്റ്ററിെൻറ ഹൈടെക് ഫാമിലെ പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി സ്ഥലത്ത് കൃഷി ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം. റവന്യൂ വകുപ്പിെൻറ ഓഫിസ് വളപ്പുകളിലും മറ്റ് പുറമ്പോക്കുഭൂമികളിലും കൃഷി ചെയ്യാന്‍ അവസരം നല്‍കും. ജൈവപച്ചക്കറി കൃഷിരംഗത്ത് കഞ്ഞിക്കുഴിയിലെ ജനകീയ കൂട്ടായ്മ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. തിലോത്തമന്‍, പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story